പൊതുജനങ്ങള്‍ക്ക് സേവനം യഥാസമയം കൂടുതല്‍ സുതാര്യമായി ലഭ്യമാക്കാന്‍ ജില്ലാ ആസ്ഥാനത്ത് നടപ്പാക്കിയ ഇ ഓഫീസ് പദ്ധതി  താലൂക്ക്, വില്ലേജ് തലങ്ങളിലേക്ക് വ്യാപിപ്പിച്ചു.  പദ്ധതിയുടെ താലൂക്ക് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലും വില്ലേജ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഇടുക്കി താലൂക്കിലെ ഇടുക്കി വില്ലേജിലുമാണ് നടപ്പാക്കിയത്. പദ്ധതിയുടെ താലൂക്ക് തലത്തിലുള്ള ഉദ്ഘാടനം റവന്യൂ-ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രേശഖരനും വില്ലേജ് തലത്തിലുള്ള പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും ഇരട്ടയാറില്‍ നിര്‍വഹിച്ചു.