* മന്ത്രിസഭയുടെ രണ്ടാം  വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂമി പതിവ് ഓഫീസ് തലത്തിലും പട്ടയമേള

ജില്ലയില്‍ ദശാബ്ദങ്ങളായി കൈവശഭൂമിക്ക് പട്ടയം കാത്തിരിക്കു കര്‍ഷകരക്ക് പട്ടയം നല്‍കുതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുതിന്റെ ഭാഗമായി ആറുമാസം ഇടവിട്ട് പട്ടയവിതരണമേളകള്‍ നടത്തുമെ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ രാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ ആറ് ഭൂമിപതിവ് ഓഫീസുകള്‍ തലത്തില്‍ പട്ടയമേള സംഘടിപ്പിക്കുമെന്ന് റവന്യുമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കട്ട പ്പനയില്‍ നട പട്ടയമേളയില്‍ വാഗ്ദാനം ചെയ്തപോലെ അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും സമയബന്ധിതമായി  പട്ടയം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ നടപടികളിലൂടെ  പട്ടയങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണെ് റവന്യുമന്ത്രി പറഞ്ഞു. കുമളി, ഇരട്ടയാര്‍, അടിമാലി എിവിടങ്ങളില്‍ നട പട്ടയമേളകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുുന്നു.   ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെയും തലത്തില്‍ നടത്തിയ നിരവധി യോഗങ്ങളുടെ തുടര്‍ച്ചയായ നടപടികളിലൂടെ കഴിഞ്ഞ മെയ് 21 ന് നടത്തിയ പട്ടയമേളയില്‍ 5000 ലെറെപേര്‍ക്ക് പട്ടയം നല്‍കി.  തുടര്‍ നടപടികളുടെ ഭാഗമായി ഇപ്പോള്‍ ഒരു ദിവസം തന്നെ മൂന്ന് പട്ടയമേളകളിലായി 8900 പട്ടയങ്ങള്‍ നല്‍കാന്‍ കഴിയുന്നത് എല്ലാവരുടെയും സഹകരണംകൊണ്ടാണ്.  1964ലെ ചട്ടവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തി മലയോര ജനതയുടെ ഉപാധിരഹിത പട്ടയമെന്ന   ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടികളുമായി സമയബന്ധിതമായി സര്‍ക്കാര്‍ മുന്നോട്ടുംപോകുന്നത്.

ഇതോടൊപ്പം 1964ലെ ചട്ടപ്രകാരം കഴിഞ്ഞ തവണ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ 2010 പട്ടയങ്ങളും വിതരണം ചെയ്യുന്നു. കഴിഞ്ഞ ഒന്‍പത് മാസംകൊണ്ട് ജില്ലാ കലക്ടറുടെ നേത്യത്വത്തില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ഉദേ്യാഗസ്ഥ തലത്തില്‍ നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി 21 മാസത്തിനകം 15000 പേര്‍ക്ക് പട്ടയങ്ങള്‍ നല്‍കാനായത് ചെറിയ കാര്യമല്ല. 13 വര്‍ഷമായി പട്ടയ വിതരണം നടക്കാത്ത പീരുമേട് താലൂക്കില്‍ പട്ടയ നടപടികള്‍ സ്വീകരിക്കാനായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 45000 പട്ടയങ്ങള്‍ നല്‍കിയെന്ന അവകാശവാദം ശരിയല്ല; ഭൂമികേരളം പദ്ധതിയുള്‍പ്പെടെ ജില്ലയില്‍ 23142 പട്ടയങ്ങളാണ് നല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുത്.  1977 ജനുവരി ഒന്നിന് മുന്‍പ് കുടിയേറിയ കര്‍ഷകര്‍ക്ക് 1993 ലെ ചട്ടപ്രകാരം പകുതിയോളം പേര്‍ക്ക് മാത്രമാണ് പട്ടയം നല്‍കിയത്. ഇനിയും ഒട്ടനവധി പേര്‍ക്ക് പട്ടയം നല്‍കാന്‍ ശേഷിക്കുന്നു. സമയബന്ധിതമായ നടപടികളിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും  പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കും. ഇരട്ടയാര്‍ മേഖലയില്‍ 10 ചെയിന്‍ പ്രദേശത്ത് പട്ടയം നല്‍കിയപോലെ കാഞ്ചിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പ്രദേശങ്ങളിലും ഇപ്പോള്‍ നല്‍കിയ ഏഴുചെയിനു പുറമെ മൂന്ന്  ചെയിനിലും പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. മൂന്നാര്‍ കറ്റിയാര്‍വാലിയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 62000 പേര്‍ക്ക് പട്ടയം നല്‍കി.  ഇടുക്കിയിലും ത്യശൂരിലുമായി 32000 പേര്‍ക്കും മറ്റു ജില്ലകളിലായി 30000 പട്ടയങ്ങള്‍ നല്‍കി.  കുടിയേറി ദശാബ്ദങ്ങളായി ക്യഷിചെയ്തു വരു കര്‍ഷക ജനതയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. ഇടുക്കിയിലെ ഭൂമി കൈവശപ്പെടുത്താന്‍ മറ്റിടങ്ങളില്‍ നിന്നും എത്തുന്ന കയ്യേറ്റക്കാരെ കര്‍ശനമായി നേരിടും. ചടങ്ങുകളില്‍ മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ നട യോഗങ്ങളില്‍  ജോയ്‌സ് ജോര്‍ജ് എം പി, ഇ എസ് ബിജിമോള്‍ എംഎല്‍എ, റോഷി അഗസ്റ്റ്യന്‍ എംഎല്‍എ, എസ് രാജേന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, എഡിഎം പി ജി രാധാക്യഷ്ണന്‍, സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ആര്‍ഡിഒ എംപി വിനോദ്, സി വി വര്‍ഗീസ്, വാഴൂര്‍ സോമന്‍, പി എസ് രാജന്‍, കെ കെ ശിവരാമന്‍, കെ കെ ജയചന്ദ്രന്‍, സി എ എല്യാസ്, മാത്യു വര്‍ഗീസ്, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ തഹസില്‍ദാര്‍മാര്‍,  തുടങ്ങിവര്‍ പങ്കെടുത്തു.