ലാന്‍ഡ് ഗ്രാബിംഗ് പ്രൊഹിബിഷന്‍ ബില്‍ :

സംസ്ഥാനത്ത് പലതരത്തില്‍ അനധികൃതമായി കൈയ്യേറി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ഭൂമി കേരള ഭൂസംരക്ഷണ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഒഴിപ്പിക്കാന്‍ കഴിയാത്തവ സംബന്ധിച്ച് വിഷയം കൈകാര്യം ചെയ്യുന്നതിന് ഒരു സ്പെഷ്യല്‍ കോടതി രൂപീകരിക്കുന്നതിനും കോടതി പരിശോധിച്ചു തീര്‍പ്പ് കല്പിച്ച് വിധിന്യായം പുറപ്പെടുവിക്കുന്നതിനും ആതനുസരിച്ചു ഭൂമി ഒഴിപ്പിക്കുന്നതിനും  അങ്ങനെ ഒഴിപ്പിച്ചെടുക്കുന്ന ഭൂമി എപ്രകാരം വിനിയോഗിക്കണമെന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് ഒരു അതോറിറ്റി രൂപീകരിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുളള ബില്‍ – നിയമ വകുപ്പ് ചില തടസ്സ വാദങ്ങള്‍ ഉന്നയിച്ചതിനാല്‍ അഡ്വ.ജനറലിന്‍റെ അഭിപ്രായത്തിനായി  അയച്ചിരിക്കുന്നു.

കേരള മെറ്റല്‍സ് & മിനറല്‍സ് വെസ്റ്റിംഗ് ബില്‍:

തിരുവിതാംകൂര്‍ പ്രദേശത്തെ  സബ്സോയിലിലുളള ാലമേഹെ ഉം ാശിലൃമഹെ ഉം ട്രാവന്‍കൂര്‍ പ്രൊക്ലമേഷന്‍റെ  വ്യവസ്ഥകളനുസരിച്ച് സരക്കാരില്‍ നിക്ഷിപ്തമാണ്. എന്നാല്‍ മലബാര്‍ പ്രദേശത്തെ സംബന്ധിച്ച് അത് ഭൂമിയുടെ ഉടമസ്ഥരില്‍ തന്നെ നിക്ഷപ്തമാണ്. മലബാര്‍ പ്രദേശത്തെ സബ്സോയിലിലുളള ാലമേഹഉംെ ാശിലൃമഹഉംെ കൂടി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുദ്ദേശിച്ചുകൊണ്ടുളള നിയമ നിര്‍മ്മാണഠ:- നിയമ വകുപ്പിന്‍റെ  പരിഗണനയിലാണ്.

കേരള അഗ്രിക്കള്‍ച്ചറല്‍ ലാന്‍ഡ് ലീസിംഗ് ബില്‍

ഭൂമി ലീസിനു നല്‍കുന്നതിനുളള വ്യവസ്ഥകള്‍ ലംഘിച്ച് കേന്ദ്രസര്‍ക്കാര്‍ അയച്ചുതന്ന  ാീറലഹ മഴൃശരൗഹൗൃമേഹ ഹമിറ ഹലമശെിഴ യശഹഹ  നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത് – നിയമ വകുപ്പിന്‍റെ പരിഗണനയിലാണ്.

ബില്‍ഡിംഗ് ടാക്സ് ഭേദഗതി ബില്‍

കെട്ടിടങ്ങളുടെ  ആഡംബര നികുതി സ്ലാബ്  സമ്പ്രദായത്തില്‍ ആക്കുന്നതിനുളള വ്യവസ്ഥകള്‍  ഉള്‍ക്കൊളളിച്ചുകൊണ്ടുളള ബില്‍ – (നിയമവകുപ്പിന്‍റെ പരിഗണനയില്‍)

കേരള ഭൂപരിഷ്കരണ (ഭേദഗതി) ബില്‍

കേരള ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒഴിവ്  കിട്ടിയ ഭൂമി കഷണങ്ങളായി മുറിച്ച്  വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ അതേ ആവശ്യത്തിനു ഉപയോഗിക്കാത്ത സാഹചര്യത്തില്‍ ഭൂമി തിരികെ എടുക്കുന്നതിനുളള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തികൊണ്ടു ഭേദഗതി  ബില്‍ – (നിയമ വകുപ്പിന്‍റെ പരിഗണനയില്‍)

കേരള റെന്‍റ് കണ്‍ട്രോള്‍ ബില്‍:

കെട്ടിടങ്ങള്‍  വാടകയ്ക്ക് കൊടുക്കുന്നതും എടുക്കുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍  ഉള്‍പ്പെടുത്തിയുളള  ബില്‍ – (നിയമ വകുപ്പിന്‍റെ പരിഗണനയില്‍.