നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു.

Ø        അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍  ക്രിയാത്മക നടപടികള്‍ക്ക്  വ്യവസ്ഥ ചെയ്തു.

Ø        നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളില്‍  ഭേദഗതി വരുത്തി ഡേറ്റാ ബാങ്ക്  സംബന്ധിച്ച  ആക്ഷേപങ്ങള്‍  പരിശോധിക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി  വരുത്തി. അപേക്ഷ സമര്‍പ്പിക്കുന്നതിന് 6 മാസത്തെ സമയം അനുവദിച്ചു. 2,01,364 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് തീര്‍പ്പാക്കുന്നതാണ്.

Ø        2008-നു മുന്‍പ് നികത്തപ്പെട്ടതും ഡേറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതും നിലവില്‍ കൃഷിയില്ലാത്തതുമായ ഭൂമിയുടെ  തരം  മാറ്റം നിബന്ധനകള്‍ക്കു വിധേയമായി ന്യായവിലയുടെ 50 ശതമാനം ഈടാക്കി ക്രമവല്‍ക്കരിക്കുന്നതിന് പ്രത്യേക വ്യവസ്ഥ കൊണ്ടുവന്നു.

Ø        അപ്രകാരം ക്രമവല്‍ക്കരിക്കുന്ന ഭൂമി 50 സെന്‍റില്‍ കൂടുതല്‍ വരുകയാണെങ്കില്‍ 10% ഭൂമി ജലസംഭരണ നടപടികള്‍ക്കായി മാറ്റിവയ്ക്കാന്‍ വ്യവസ്ഥ കൊണ്ടുവന്നു. നികന്നു കിടക്കുന്നതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും ആയ ഭൂമിയില്‍ 10 സെന്‍റില്‍ 1300 സ്ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണ്ണമുളള വീടു നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി തേടേണ്ടതില്ല എന്ന നിലയില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തി. അതുപോലെ 5 സെന്‍റില്‍ 400 സ്ക്വയര്‍ ഫീറ്റ് വരെയുളള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും പ്രത്യേക അനുവാദം  വാങ്ങേണ്ടതില്ലായെന്ന വ്യവസ്ഥ കൊണ്ടുവന്നു.

Ø        തരിശു ഭൂമിയില്‍ ഉടമസ്ഥന്‍റെ അനുമതി ഇല്ലെങ്കിലും വിവിധ  ഏജന്‍സികള്‍  മുഖേന കൃഷി  ചെയ്യുന്നതിന് വ്യവസ്ഥ കൊണ്ടുവന്നു.

Ø        തരം മാറ്റുന്നതിനു ചുമത്തുന്ന ചാര്‍ജ്ജ് പ്രത്യേക ഫണ്ടിലേക്കു വരവ് ചെയ്തു നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെ വിനിയോഗിക്കാന്‍ വ്യവസ്ഥകൊണ്ടുവന്നു.

Ø        ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ ജില്ലകളിലായി നിലം നികത്തിയ 38.58 ഏക്കര്‍ ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കി.

Ø        യൂ.ഡി.എഫ്. ഗവണ്‍മെന്‍റ്  മരവിപ്പിച്ച റീ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ പുന:രാരംഭിച്ചു. സര്‍വ്വെ  പൂര്‍ത്തിയാക്കുന്നതിന്  സമയബന്ധിത നടപടി സ്വീകരിച്ചു.

Ø        തുടക്കം കാസര്‍സോഡ്, ഇടുക്കി ജില്ലകളില്‍ നടത്തി. കാസര്‍ഗോഡ് 21 വില്ലേജുകളിലെ റീ-സര്‍വ്വെ പൂര്‍ത്തിയാക്കി. ഇടുക്കിയില്‍ പ്രവര്‍ത്തനം തുടങ്ങി.

Ø        റീ സര്‍വ്വെയുമായി ബന്ധപ്പെട്ട പരാതികളില്‍  ദ്രുതഗതിയില്‍ തീര്‍പ്പ് കല്‍പ്പിച്ചു.

Ø        പരാതി തീര്‍പ്പാക്കുന്നതിന് ചട്ടഭേദഗതി വരുത്തി. ഉദ്യോഗസ്ഥ തലത്തില്‍ തട്ടുകളുടെ എണ്ണത്തില്‍  കുറവു വരുത്തി. 24 മുതല്‍ 32 വരെ ഉണ്ടായിരുന്ന തട്ടുകള്‍ 4 ആക്കി കുറച്ചു.( (1) ക്ലാര്‍ക്ക് (2)സര്‍വ്വെയര്‍ (3)ഹെഡ് സര്‍വ്വെയര്‍ (4) തഹസില്‍ദാര്‍ (എല്‍ ആര്‍).

Ø        ഏകോപനത്തിന് ഡയറക്ടറേറ്റില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.

Ø        റീ-സര്‍വ്വെ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുളള അംഗീകൃത ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് തത്വത്തില്‍ തീരുമാനമെടുത്തു. മേല്‍നോട്ടവും അന്തിമ തീര്‍പ്പും  സര്‍വ്വെ വകുപ്പില്‍ നിക്ഷിപ്തമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ തുടര്‍ നടപടി സ്വീകരിക്കും.