പുതിയ റവന്യൂ ഡിവിഷന്‍ – താലൂക്കുകള്‍

Ø        കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച (2017-18) ആറ് റവന്യൂ ഡിവിഷനുകളില്‍ 5 എണ്ണത്തിന് മന്ത്രിസഭാ അനുമതി.

Ø        ആസ്ഥാനം നിര്‍ണ്ണയിച്ച് വിജ്ഞാപനം ഉടന്‍. പ്രവര്‍ത്തനം രണ്ടു മാസത്തിനകം തുടങ്ങും.

Ø        ഓരോ റവന്യൂ ഡിവിഷനും 24 തസ്തിക വീതം ആകെ 120 തസ്തികകള്‍ അനുവദിച്ചു.

Ø        അവശേഷിക്കുന്ന റവന്യൂ ഡിവിഷന്‍ സംബന്ധിച്ച തീരുമാനം വൈകില്ല.

Ø        കുന്ദംകുളം (തൃശൂര്‍), പയ്യന്നൂര്‍ (കണ്ണൂര്‍), ആസ്ഥാനമായി രണ്ട് പുതിയ താലൂക്കുകള്‍ അനുവദിച്ചു. 55 തസ്തിക വീതം 110 തസ്തികകള്‍ അനുവദിച്ചു. ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുന്നതാണ്.

Ø        പവര്‍ഗ്രിഡ് കോര്‍പ്പറേഷന് ഭൂമി ഏറ്റെടുക്കുന്നതിന് രണ്ട് പുതിയ സ്പെഷ്യല്‍ ഓഫീസുകള്‍. 11 തസ്തിക വീതം ആകെ 22 തസ്തികകള്‍ അനുവദിച്ചു.

Ø        സംസ്ഥാനത്ത് നിലവില്‍ താലൂക്കുകള്‍ സംബന്ധിച്ച് വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ 7 വില്ലേജുകളും തൃശൂര്‍ താലൂക്കില്‍ 74 വില്ലേജുകളും നിലവിലുണ്ട്. ഇത്തരത്തിലുളള അന്തരം പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി താലൂക്കുകള്‍ പുന:സംഘടിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്. വില്ലേജുകള്‍ പുന:സംഘടിപ്പിക്കുന്നതിനുവേണ്ട നടപടികളും സ്വീകരിക്കുന്നതാണ്.

Ø        റവന്യൂ റിക്കവറി – തവണ അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി. തവണ ലഭിക്കാന്‍ തലസ്ഥാനത്ത് എത്തണമെന്ന ബുദ്ധിമുട്ടിന് പരിഹാരം കണ്ടു.

Ø        25,000 രൂപവരെയുളള കുടിശ്ശികയ്ക്ക് തവണ അനുവദിക്കാനുളള അധികാരം തഹസില്‍ദാര്‍ക്ക് നല്‍കി.

Ø        രണ്ട് ലക്ഷം വരെയുളള ബാങ്ക് വായ്പാ കുടിശ്ശികയ്ക്കും ഒരു ലക്ഷം വരെയുളള ഗവ.കുടിശ്ശികയ്ക്കും  തവണ അനുവദിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം (മുമ്പ് 50,000 രൂപയായിരുന്നു പരിധി)

Ø        തവണ അനുവദിക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കി.