ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റവന്യൂ വകുപ്പില്‍ നടപ്പിലാക്കിയ ചില പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍

Ø        സംസ്ഥാനത്ത് വിവിധ ഇനങ്ങളിലായി ഇതുവരെ  54859 പട്ടയങ്ങള്‍  വിതരണം ചെയ്തു 8000 ത്തോളം പട്ടയങ്ങള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്.

Ø        ലാന്‍റ് ട്രൈബ്യൂണലുകളിലെ കേസുകള്‍ തീര്‍പ്പാക്കുവാന്‍ ഊര്‍ജ്ജിതവും വിവിധങ്ങളുമായ നടപടികള്‍ സ്വീകരിച്ചു.

Ø        നിലവിലുണ്ടായിരുന്ന ലാന്‍ഡ് ട്രിബ്യൂണലുകള്‍ക്ക് പുറമെ വിവിധ ജില്ലകളിലായി 29 സ്പെഷ്യല്‍ ട്രിബ്യൂണലുകള്‍ കൂടി രൂപീകരിച്ചു.

Ø        ലാന്‍ഡ് ട്രൈബ്യൂണലിലെ കേസ്സുകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന ഉള്‍പ്പെടെ റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ ചെയ്തിരുന്ന ജോലി ചെയ്യുന്നതിന് വില്ലേജ് ഓഫീസര്‍മാരെ കൂടി ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

Ø        ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിലവിലുളള കേസ്സുകള്‍ തീര്‍പ്പാക്കുന്നതിനുണ്ടായിരുന്ന നടപടിക്രമം ലളിതമാക്കി കേസ്സുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന്   നടപടി സ്വീകരിച്ചു.

Ø        ലാന്‍ഡ് ട്രൈബ്യൂണല്‍ വഴി തീര്‍പ്പാക്കുന്ന കാണം ടെനന്‍സി അബോളിഷന്‍ ആക്റ്റ് മുഖേന കുടിയാډാര്‍ക്ക് ലഭിക്കുന്ന കാണം പട്ടയങ്ങള്‍ സംബന്ധിച്ച് എല്ലാ കുടിയാന്മാര്‍ക്കും ജന്മാവകാശവും പൂര്‍ണ്ണമായ ഉടമസ്ഥാവകാശവും ഉണ്ടെന്നും ഇത്തരക്കാര്‍ക്ക് പ്രത്യേക ക്രയ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലായെന്നും കാണിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉത്തരവു നല്‍കി.

Ø        ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിലവിലുണ്ടായിരുന്നതില്‍ ഇതുവരെ 56000 ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. 20000 പട്ടയങ്ങള്‍ വിതരണം ചെയതു.

Ø        കേന്ദ്ര ഗവണ്‍മെന്‍റിന്‍റെയും സുപ്രീം കോടതിയുടെയും  അനുമതി ലഭിച്ച വനഭൂമിയില്‍ അവശേഷിക്കുന്നവര്‍ക്ക് ഉടന്‍ പട്ടയം നല്‍കുന്നതിന് സത്വര നടപടി സ്വീകരിച്ചു.  സംയുക്ത  പരിശോധന മിക്കവാറും ജില്ലകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിക്കായി അയയ്ക്കും.

Ø        സര്‍വീസ് ഇനാം ഭൂമിയുടെ കൈവശക്കാര്‍ക്ക്  പട്ടയം ലഭിക്കുന്നതിന് അപേക്ഷ നല്‍കാനുളള കാലാവധി  നീട്ടി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു.

Ø        ഉപാധിരഹിത പട്ടയമെന്ന ദീര്‍ഘകാല ആവശ്യത്തിന് അംഗീകാരം നല്‍കി.1964-ലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു.

Ø        1964-ലെ  ഭൂമി പതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി  ഒഴിവാക്കി. കൈവശത്തിലില്ലാത്ത ഭൂമി പതിച്ചു കിട്ടുന്ന സംഗതിയില്‍ കൈമാറ്റത്തിനുളള കാലപരിധി 25 വര്‍ഷത്തില്‍ നിന്നും 12 വര്‍ഷമാക്കി കുറവു ചെയ്തു. കൈവശഭൂമിയും കൈവശമില്ലാത്ത ഭൂമിയും  പതിച്ചു നല്‍കുന്നതിന് പ്രത്യേക  ഫോറങ്ങളാക്കി. കൈവശ ഭൂമി പതിച്ചു കിട്ടുന്ന സംഗതിയില്‍ എപ്പോള്‍ വേണമെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണ്.

Ø        കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചുകിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടിയാലും അത് എല്ലാതരം ബാങ്കുകളിലും ഈടുവച്ച് ലോണ്‍ എടുക്കുന്നതിനും മറ്റും ഉതകുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു.

Ø        1964-ലെ ചട്ടങ്ങള്‍ പ്രകാരം നല്‍കിയ പട്ടയ ഭൂമിയില്‍ കൃഷിക്കാര്‍ വച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുളള മരങ്ങളുടെ അവകാശം കൃഷിക്കാര്‍ക്കു തന്നെ ലഭിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തി.

Ø        1964-ലെ ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിച്ച ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ ഉള്‍പ്പെടെയുളള ചില പ്രദേശങ്ങള്‍ കൂടി വനം വകുപ്പിന്‍റെ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടുവന്നിരിക്കുന്നതു കാരണം അപ്രകാരമുളള ഭൂമിയിലെ കൃഷിക്കാര്‍ക്ക്  വച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ മുറിക്കുന്നതിനുളള തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടു.

Ø        അതിന്‍റെ അടിസ്ഥാനത്തില്‍ 1964-ലെ ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിച്ച  പ്രദേശങ്ങള്‍ വനം വകുപ്പിന്‍റെ നോട്ടിഫിക്കേഷനില്‍ നിന്നും ഒഴിവാക്കുന്നതിന് വനം വകുപ്പുമായി മീറ്റിംഗ് കൂടി അതിനുളള നടപടികള്‍ നടത്തിവരുന്നു.

Ø        ഇടുക്കി പദ്ധതി പ്രദേശത്ത് പത്ത് ചങ്ങലയില്‍ മൂന്ന് ചങ്ങല വിട്ടുളള പ്രദേശത്ത് പട്ടയം വിതരണം ചെയ്തു. അരനൂറ്റാണ്ടിലധികം നീണ്ട ആവശ്യത്തിന് ഗുണപരമായ പര്യവസാനമാണ് ഇതുവഴി ഉണ്ടായത്.

Ø        മൂന്നു ചങ്ങലയ്ക്കകത്തുളള താമസക്കാര്‍ക്ക് പട്ടയം  നല്‍കുന്നതിന് വൈദ്യൂതി ബോര്‍ഡിന്‍റെ അനുമതി ലഭിക്കുന്നതോടെ തുടര്‍ നടപടി  സ്വീകരിക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തു.

Ø        സര്‍വ്വെ നമ്പരുകളിലെ തെറ്റ് തിരുത്തുന്നതിന് നിയമാനുസൃത അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

Ø        പെരിഞ്ചാം കുട്ടിയിലെ ആദിവാസികളുടെ ദീര്‍ഘകാല ഭൂപ്രശ്നത്തിന്  പരിഹാരം കണ്ടു. കുടിയിറക്കപ്പെട്ട 158 കുടുംബത്തിനും പട്ടയം നല്‍കാന്‍ തീരുമാനിച്ചു.

Ø        എറണാകുളം ജില്ലയില്‍ ചേരാനല്ലൂരില്‍ കാലങ്ങള്‍കൊണ്ട് 2 മുതല്‍ 4 വരെ സെന്‍റ് പുറംപോക്കു ഭൂമിയില്‍ താമസിക്കുന്ന 179 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് തത്വത്തില്‍ തീരുമാനമെടുത്തു.

Ø        വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിച്ചു.

Ø        മൂന്നാറിന് പ്രത്യേക പരിഗണന നല്‍കി പാരിസ്ഥിതിക  സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ക്രിയാത്മക ഇടപെടല്‍ നടത്തി. അനധികൃത നില്‍മ്മാണങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. നീലക്കുറിഞ്ഞി മലകളുടെ സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിച്ചു.

Ø        താലൂക്ക് ലാന്‍റ് ബോര്‍ഡുകള്‍ പുന:സംഘടിപ്പിച്ചു. അവശേഷിക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു.

Ø        ഹൈക്കോടതിയിലെ മിച്ചഭൂമി കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. ഗവണ്‍മെന്‍റ് അഭിഭാഷകരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി.

Ø        ലാന്‍റ് ബോര്‍ഡ് സെക്രട്ടറിക്ക് ലാന്‍ഡ് ബോര്‍ഡുകളുടെയുംലാന്‍ഡ് ട്രൈബ്യൂണലുകളുടെയും കാര്യത്തില്‍ വിപുലമായ മേല്‍നോട്ട അധികാരം നല്‍കി എല്ലാമാസവും അവലോകന യോഗങ്ങള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി.

Ø        കാലാവധി കഴിഞ്ഞതും വ്യവസ്ഥകള്‍ ലംഘിച്ചതുമായ പാട്ടഭൂമി തിരിച്ചെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി.

Ø        അതിനായി മേല്‍നോട്ടത്തിന് അഡീ. ചീഫ് സെക്രട്ടറി (റവന്യൂ)യുടെ നേതൃത്വത്തില്‍  കമ്മിറ്റി രൂപീകരിച്ചു. ധനകാര്യ (വ്യയം) സെക്രട്ടറി,  ലാന്‍റ് റവന്യൂ കമ്മീഷണര്‍, ജോ. കമ്മീഷണര്‍  എന്നിവരാണ്  അംഗങ്ങള്‍.

Ø        ആരാധനാലയങ്ങള്‍, വയാനശാലകള്‍, ക്ലബ്ബുകള്‍, ശ്മശാനം തുടങ്ങിയവ കാലങ്ങളായി കൈവശം  വച്ചിട്ടുളള ഭൂമി അതേ ആവശ്യത്തിന് ഉപയോഗിക്കുന്നതിനു അത്യാവശ്യം വേണ്ടുന്ന ഭൂമി മാത്രം ദീര്‍ഘകാല പാട്ടത്തിനോ വിപണിവില ഈടാക്കിയോ പതിച്ചുനല്‍കുന്നതിന് തത്വത്തില്‍ തീരുമാനിച്ചു.  നിയമ വകുപ്പിന്‍റെയും ധനകാര്യ വകുപ്പിന്‍റെയും അനുമതി തേടുന്നതിനായി ബന്ധപ്പെട്ട ഫയല്‍ അയച്ചു.

Ø        കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറയിലെ 4200 ഏക്കര്‍ “എസ്ചീറ്റ്”  ഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തു.

Ø        കൊല്ലം ജില്ലയില്‍ ഐരനിക്കാവ് വില്ലേജില്‍ ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനില്‍ നിന്നും  വാങ്ങി പ്രിയ റബ്ബര്‍ എസ്റ്റേറ്റ് & പ്ലാന്‍റേഷന്‍ കൈവശം വച്ചിരുന്ന 492.13 ഏക്കര്‍ ഭൂമി തിരിച്ചെടുത്തു.

Ø        ഭൂമി ഏറ്റെടുക്കല്‍ പദ്ധതിക്ക് വീട് നഷ്ടപ്പെടുന്നവര്‍ക്ക് വീട് നല്‍കുന്നതിനും പ്രൊജക്ട് മുഖേനയുണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും ഉള്‍പ്പെടെ വിവിധങ്ങ ളായ ആകര്‍ഷകമായ പാക്കേജുകള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

Ø        വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുളള തടസ്സങ്ങള്‍ നീക്കാന്‍ സത്വര നടപടി സ്വീകരിച്ചു. പുനരധിവാസ പാക്കേജില്‍  ആകര്‍ഷക മാറ്റം വരുത്തി പുനരധിവാസ നയം  രൂപീകരിച്ചു.

Ø        ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്‍റെ  ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക ഓഫീസ് സ്ഥാപിച്ചിടത്ത് എസ്റ്റാബ്ലിഷ്മെന്‍റ് ചെലവ് അര്‍ത്ഥനാധികാരി  വാര്‍ഷിക ഗഡുക്കളായി അടയ്ക്കാന്‍ വ്യവസ്ഥ കൊണ്ടുവന്നു.

Ø        കൈയ്യേറ്റം തടയുന്നതിന് ശക്തമായ നടപടി സ്വീകരിച്ചു.

Ø        എല്ലാ ജില്ലകളിലും ജാഗ്രതാ സ്ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലാ തലത്തില്‍ ഡെപ്യൂട്ടി കളക്ടറും (എല്‍.ആര്‍) താലൂക്ക് തലങ്ങളില്‍ തഹസില്‍ദാര്‍മാരും സംഘത്തിന് നേതൃത്വം നല്‍കി വരുന്നു.

Ø        സംസ്ഥാനത്താകെ 602 കേസുകളിലായി 195.13 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റക്കാരില്‍ നിന്നു ഒഴിപ്പിച്ചെടുത്തു.

Ø        കൈയ്യേറ്റങ്ങള്‍ തടയാന്‍ അവധി ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി.

Ø        കൈയ്യേറ്റങ്ങള്‍ തടയുന്നതില്‍ ജാഗ്രതക്കുറവ് കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക്  നിര്‍ദ്ദേശം നല്‍കി.

Ø        അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ  ശക്തമായ നടപടി സ്വീകരിച്ചു. അഴിമതി നടത്തിയിട്ടുണ്ടെന്നോ കൃത്യവിലോപം നടത്തിയിട്ടുണ്ടെന്നോ പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന കേസ്സുകളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു നിര്‍ത്തി. 55 റവന്യൂ ഉദ്യോഗസ്ഥരെ  സസ്പെന്‍റ് ചെയ്തു 165 പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.

Ø        റവന്യൂ വിജിലന്‍സ് വിംഗിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി.