ആകെ 1664 വില്ലേജുകളില്‍ 901 എണ്ണം റീസര്‍വ്വെ പൂര്‍ത്തീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറിയിട്ടുണ്ട്.  ഈ ഗവണ്‍മെന്‍റ് വന്നതിനുശേഷം റീസര്‍വ്വെ പ്രവര്‍ത്തനം പുനരാരംഭിച്ചത് 2017 ജനുവരി മാസമാണ്. (ജി.ഒ.(എം.എസ്)28/2017 തീയതി 24.01.2017) അതിനുശേഷം 25 വില്ലേജുകളുടെ റീസര്‍വ്വെ പൂര്‍ണ്ണമായും 4 വില്ലേജുകളുടെ റീസര്‍വ്വെ  ഭാഗികമായയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

റീസര്‍വ്വെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച 901 വില്ലേജുകള്‍ കൈമാറിയതില്‍ 659 എണ്ണം ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരിച്ച് ഇ-രേഖാ വെബ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.  ടി   659-ല്‍ 576 എണ്ണവും ഈ ഗവണ്‍മെന്‍റ് വന്നതിനുശേഷമാണ്  ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരിച്ച് ഇ-രേഖാ വെബ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തത്.

റീസര്‍വ്വെ  പുരോഗതി

വിവിധ ജില്ലകളിലായി 32 വില്ലേജുകളുടെ റീസര്‍വ്വെ പ്രവര്‍ത്തനം പുരോഗതിയിലാണ്.

ശബരിമല സര്‍വ്വെ

നിലവില്‍ ശബരിമല സര്‍വ്വെ എന്ന  ദൗത്യം മിഷന്‍ മുഖാന്തിരം നിര്‍വ്വഹിച്ചു വരുന്നുണ്ട്.

ഇതിലേക്കായി  16 ജി.പി.എസ് സ്റ്റേഷനുകള്‍ മിഷന്‍ മുന്‍പുതന്നെ  സന്നിധാനത്തില്‍  സ്ഥാപിച്ചിട്ടുണ്ട്.

19-02-2018 മുതല്‍ 21-02-2018 വരെ ബഹു.ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ റവന്യൂ, ദേവസ്വം, ഫോറസ്റ്റ്, സര്‍വ്വെ  എന്നീ വകുപ്പുകളുമായി ചേര്‍ന്ന് തര്‍ക്കമുളള ഇടങ്ങളില്‍ സംയുക്ത വേരിഫിക്കേഷന്‍ നടത്തുകയും ചെയ്തു.