ആധുനികവല്‍കരണം – വേഗത കൂടി

Ø        വകുപ്പിനെ വിവര സാങ്കേതിക – വിനിമയ വിദ്യയുടെ സഹായത്തോടെ ആധുനികവല്‍കരിച്ചു. ആറു മാസത്തിനുളളില്‍ പൂര്‍ണ്ണതയിലേക്ക്.

Ø        ഇ-ഗവേണന്‍സ് വ്യാപകമാക്കി. ഇ-ഓഫീസ് ശക്തിപ്പെടുത്തി.

Ø        സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ് എല്ലാ വില്ലേജുകളിലേക്കും വ്യപിപ്പിക്കുന്നു.

Ø        മൂന്നു ജില്ലകളില്‍ പരിശോധനാടിസ്ഥാനത്തില്‍ ഇ-പേയ്മെന്‍റ് സംവിധാനം നടപ്പാക്കി. സംസ്ഥാനതല ഉദ്ഘാടനം ഉടന്‍ നടത്തുന്നതാണ്.

Ø        റിക്കാര്‍ഡ് ഡിജിറ്റലൈസേഷന്‍  അവസാന ഘട്ടത്തില്‍ ആണ്.

Ø        14 കളക്ടറേറ്റുകളേയും ഇ-ഓഫീസ് ശൃംഖലയിലേക്ക് ബന്ധിപ്പിക്കാന്‍  നടപടിതുടങ്ങി.

Ø        റവന്യൂ റിക്കവറി നടപടികള്‍ പൂര്‍ണ്ണമായും  ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി. മന്ത്രിയുടെ ഓഫീസ് മുതല്‍ വില്ലേജ് ഓഫീസ് വരെ നീളുന്ന തലങ്ങള്‍ കമ്പ്യൂട്ടര്‍ വഴി ബന്ധിപ്പിച്ചു.

Ø        ഏതു സമയത്തും എവിടെ നിന്നും റവന്യൂ വകുപ്പിലേക്ക് അടയ്ക്കേണ്ട നികുതിയും ഫീസും ഓണ്‍ ലൈന്‍ വഴി അടയ്ക്കുന്നതിനു അടുത്ത ആറ് മാസത്തിനുളളില്‍ സമഗ്ര റവന്യൂ പോര്‍ട്ടല്‍ നടപ്പിലാക്കും.