Ø        20 മാസത്തിനുളളില്‍ 39 വില്ലേജുകള്‍ സ്മാര്‍ട്ട് ഓഫീസ് ശൃംഖലയിലേക്ക് മാറ്റുവാന്‍ നടപടി സ്വീകരിച്ചു. കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം വീതം അനുവദിച്ചു. 2018 മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടി.

Ø        വില്ലേജ് ഓഫീസുകളോട് ചേര്‍ന്ന് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കി. 25 ലക്ഷം വീതം അനുവദിച്ചു.

Ø        വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണികള്‍ക്കും രൂപ അനുവദിച്ചു.

Ø        സംസ്ഥാനത്തെ വില്ലേജുകളില്‍ കുടിവെളള സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ടോയ്ലെറ്റ്  ചുറ്റുമതില്‍ നിര്‍മ്മാണത്തിനും തുക അനുവദിച്ചു.

Ø        മുന്‍ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ആരംഭിച്ച വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി.

Ø        ഇ-ഡിസ്ട്രിക്റ്റ് സംവിധാനം ശക്തിപ്പെടുത്തി. പരിമതികള്‍ പരിശോധിച്ച്  നവീകരിക്കാന്‍ നടപടി നടത്തി.

Ø        വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദ ഓഫീസുകളാക്കാന്‍ നടപടി സ്വീകരിച്ചു. ജീവനക്കാരുടെ പെരുമാറ്റ മാറ്റത്തിന് പ്രത്യേക പരിശീലനം നല്‍കി വരുന്നു. പരാതി പരിഹാരത്തിന്  ക്രിയാത്മക ഇടപെടല്‍ നടത്തി.

Ø        പരിശോധന ശക്തിപ്പെടുത്തി വില്ലേജ് ഓഫീസുകളിലെ നടപടി ക്രമങ്ങള്‍ സുതാര്യമാക്കാന്‍ പ്രത്യേക ജാഗ്രത. സേവനങ്ങള്‍ നല്‍കുന്നതിലെ  അകാരണ കാലതാമസം ഒരു പരിധിവരെ ഒഴിവാക്കി.

Ø        റവന്യൂ വിജിലന്‍സ് ശക്തിപ്പെടുത്തി. കളക്ടറേറ്റിലെയും താലൂക്കുകളിലെയും  പരിശോധന വിഭാഗത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി.190 ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതിനോടകം നടപടി.

Ø        റവന്യൂ വകുപ്പിലെ അഴിമതി ഇല്ലാതാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു. അഴിമതിക്കെതിരെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നം.1550769/ജി3/2017/റവ.തീയതി 3.5.2017 പ്രകാരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.  സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ ജനസൗഹൃദ ഓഫീസുകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിച്ചു.