പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായുള്ള നിധി സമാഹരണം കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് ഹാളില്‍ ആരംഭിച്ചു.കെ.കുഞ്ഞിരാമന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.എം.രാജഗോപാലന്‍ എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ വിവി രമേശന്‍, പ്രൊഫ: കെ.പി.ജയരാജന്‍, സര്‍ക്കാര്‍ നിയോഗിച്ച മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ കെ.ഗോപാലകൃഷ്ണഭട്ട്, ജില്ലാ കളക്ടര്‍ ഡോ: ഡി. സജിത്ത് ബാബു, ആര്‍ഡിഒ സി.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലയില്‍ ആവേശകരമായ വന്‍ പ്രതികരണമാണ് ദൃശ്യമായത്. സ്വാതന്ത്രസമര സേനാനി അമ്പാടി എന്നവരുടെ ഭാര്യ നേണിക്കം തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുക ആദ്യമായി മന്ത്രിക്ക് കൈമാറി.