ആലപ്പുഴ: മുളക്കുഴ വലിയപറമ്പ് കോളനിയിലെ 25 കുടുംബങ്ങള്‍ക്കാണ് റവന്യൂ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരന്‍ തിങ്കളാഴ്ച പട്ടയം നല്‍കിയത്. ഇതോടെ ഇവിടുത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ പരിഹരിക്കുന്നത്. നിലവില്‍ ഭൂരേഖകള്‍ സ്വന്തമായി ഇല്ലാത്തതുമൂലം വീട് ഉള്‍പ്പടെയുള്ള പല സഹായങ്ങളും ഇവര്‍ക്ക് ലഭിക്കാത്ത സാഹചര്യമായിരുന്നു. പട്ടയം ഇല്ലാത്തതിനാല്‍ പലര്‍ക്കും വായ്പ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും നിലനിന്നിരുന്നു. സര്‍ക്കാരിന്റെ പട്ടയ വിതരണ പരിപാടിയില്‍പ്പെടുത്തി പട്ടയം ലഭിച്ചതോടെ ഈ 25 കുടുംബങ്ങള്‍ക്കും ഏറെ ആശ്വാസമായി.