ഇക്കഴിഞ്ഞ മഹാപ്രളയത്തിന്‍റെ തോത് വരുംതലമുറയ്ക്കായി കരുതി വെക്കാനും നവംബര്‍ 1ന് കേരളപിറവി ദിനത്തില്‍ പ്രളയജയത്തിന്‍റെ ഉയര്‍ന്ന് തോത് അടയാളപ്പെടുത്തികൊണ്ടാണിത്. തൊണ്ണൂറ്റിനാല് വര്‍ഷം മുന്‍പ് 1924 ലുണ്ടായ മഹാപ്രളയത്തിന്‍റെ ജലനിരപ്പിനെ നാശനഷ്ടങ്ങളെ കൃത്യമായി എല്ലാമിടങ്ങളും രേഖപ്പെടുത്താന്‍ കഴിയാതെ പോയത് ദുരന്തമുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചുവെന്ന കണ്ടെത്തലില്‍ നിന്നാണീ തീരുമാനം. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മുഴുവന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, ആശുപത്രികള്‍, പബ്ലിക് ലൈബ്രറികള്‍ തുടങ്ങി, വീടുകള്‍, സ്വാകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ ഈ പ്രളയകാലത്തെ ജലനിരപ്പ് തീയ്യതിവച്ച് വ്യക്തമായി അടയാളപ്പെടുത്തുകയാണ് ലക്ഷ്യം. ഇക്കാര്യം നവംബര്‍ 1ന് ബദ്ധശ്രദ്ധമായി നടപ്പാക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ അഭ്യര്‍ത്ഥിച്ചു. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പും പുറത്തിറക്കി. കേരള ഫ്ളഡ്സ് 2018 എന്ന പേരിട്ട ആപ്പ് സെക്രട്ടറിയേറ്റില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. പ്രളയജലത്തിന്‍റെ ഉയരം, ഉരുള്‍പ്പൊട്ടല്‍ എന്നിവ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് ചിത്രസഹിതം നല്‍കാന്‍ കഴിയുന്നതാണ് ആപ്പ്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ലൊക്കേഷന്‍ സര്‍വ്വീസ് ഓണ്‍ ചെയ്ത് ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ഫോണ്‍ വഴി ആപ്പ് ഉപയോഗിക്കാം. അതിന്‍റെ ലിങ്ക് -https://play.google.com/store/apps/details?id=org.ksdma.app

അന്‍പതോ, നൂറോ വര്‍ഷത്തിന്‍റെ ഇടവേളയില്‍ ഇത്തരം പ്രളയം ആവര്‍ത്തിക്കാമെന്ന ശാസ്ത്രീയ പഠനഹ്ങളുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് 2018 ലെ മഹാപ്രളയത്തെ അടയാളപ്പെടുത്തുന്നത്. വരും തലമുറയുടെ രക്ഷായ്ക്കായുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ അനുപമ പറഞ്ഞു.