സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലുള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചൊക്ലി വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. ചൊക്ലി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ലൈഫ് ഭവനനിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഏഴ് വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു.

ചൊക്ലി പഞ്ചായത്തിലെ അഞ്ച്, എട്ട് വാര്‍ഡുകളിലെ 16 പേര്‍ക്ക്  പട്ടയവും മന്ത്രി വിതരണം ചെയ്തു.

ചടങ്ങില്‍  എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി,  ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍  ടി ആര്‍ സുശീല, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍  അനൂപ്, ജില്ലാ പഞ്ചായത്ത്  അംഗം കെ എം വത്സല, ഗ്രാമ പഞ്ചായത്ത് അംഗം വി പത്മനാഭന്‍, പി മിനി, തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരി  തഹസില്‍ദാര്‍ ടി വി രഞ്ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.