വീടു വയ്ക്കുന്നതിനായി ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും എടുത്തിട്ടുളള വായ്പ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി ജൂലൈ ഒന്‍പതിന് കോട്ടയത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യാതിഥിയാകും.

ഭവന നിര്‍മ്മാണ ബോര്‍ഡ് അഡീഷണല്‍ സെക്രട്ടറി കെ. ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, കോട്ടയം നഗരസഭ അധ്യക്ഷ ഡോ. പി. ആര്‍ സോന, കൗണ്‍സിലര്‍ ടി. എന്‍ ഹരികുമാര്‍, ബോര്‍ഡ് അംഗം റസാഖ് മൗലവി എന്നിവര്‍ സംസാരിക്കും. ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് സ്വാഗതവും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. എന്‍ റാണി  നന്ദിയും പറയും. വായ്പ എടുത്തിട്ടുളളവരുടെ നിലവിലെ സ്ഥിതി പരിശോധിച്ചായിരിക്കും ഇളവു നല്‍കി തീര്‍പ്പാക്കുന്നതിന് തീരുമാനമെടുക്കുക.