Loading

Category: Initiatives

16 posts

സംസ്ഥാനത്തെ നാലാമത്തെ സ്റ്റാര്‍ട്ട്അപ് ഇന്‍കുബേഷന്‍ സെന്റര്‍ നാളെ കാസര്‍കോടിന് സമര്‍പ്പിക്കും

സംസ്ഥാനത്തെ നാലാമത്തെ സ്റ്റാര്‍ട്ട്അപ് ഇന്‍കുബേഷന്‍ സെന്റര്‍ നാളെ കാസര്‍കോടിന് സമര്‍പ്പിക്കും

സംസ്ഥാനത്തെ സംരംഭകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ നാലാമത്തെ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ സെന്റര്‍ നാളെ(8) റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ കാസര്‍കോടിന് സമര്‍പ്പിക്കും. രാവിലെ 10.30 കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ

ലോട്ടറി വില്‍പ്പനക്കാരുടെ ക്ഷേമത്തിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ലോട്ടറി വില്‍പ്പനക്കാരുടെ ക്ഷേമത്തിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

രണ്ടര ലക്ഷത്തോളം വരുന്ന ലോട്ടറി വില്‍പ്പനക്കാരുടെയും ഏജന്റുമാരുടെയും ക്ഷേമത്തിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ചിന്മയ തേജസ് ഹാളില്‍ കേരള സംസ്ഥാനഭാഗ്യക്കുറിയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്‍റെ  ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോട്ടറി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ പ്രധാനമായും ഉപയോഗിക്കുന്നത് പാവപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടിയാണ്.

ജലസുരക്ഷയ്ക്കായി ജലജീവനം; മന്ത്രി ഉദ്ഘാടനം ചെയ്തു

ജലസുരക്ഷയ്ക്കായി ജലജീവനം; മന്ത്രി ഉദ്ഘാടനം ചെയ്തു

മടിക്കൈ ഗ്രാമ പഞ്ചായത്തിന്‍റെയും ഹരിതകേരളം മിഷന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ മടിക്കൈയില്‍ നടത്തിയ ജലജീവനം 2018 മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് മുമ്പേ ജലം സംരക്ഷിക്കുന്നതിനായി തോടുകളിലും ജലാശയങ്ങളിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം

കൃഷി ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കൃഷി ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കൃഷി ആദായകരവും മാന്യവുമാണെന്ന അവസ്ഥ സൃഷ്ടിക്കുവാന്‍കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നുവരുകയുള്ളുവെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ശാസ്ത്രീയമായി കൃഷി പഠിച്ചവരും കര്‍ഷകരും ഒരുമിച്ചു നിന്നാല്‍ കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ആദായകരവും മാന്യവുമെന്ന തോന്നല്‍ ഉണ്ടായാല്‍ യുവാക്കളും കൃഷിയിലേക്കു തിരിയുമെന്നും മന്ത്രി പറഞ്ഞു. അടുക്കത്ത്ബയല്‍ പാടശേഖര സമിതിയുടെയും