Loading

Category: Press Releases

66 posts

ചണ്ണപ്പേട്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശിലയിട്ടു എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ഓഫീസുകളാക്കും- മന്ത്രി ഇ. ചന്ദ്രശഖരന്‍

ചണ്ണപ്പേട്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശിലയിട്ടു എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ഓഫീസുകളാക്കും- മന്ത്രി ഇ. ചന്ദ്രശഖരന്‍

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചണ്ണപ്പേട്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശിലയിടുകയായിരുന്നു അദ്ദേഹം. ആകെയുള്ള 1664 വില്ലേജ് ഓഫീസുകളില്‍ പകുതിയും മൂന്ന് വര്‍ഷത്തിനകം ആധുനികവത്കരിക്കും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കും അടിയന്തര അറ്റകുറ്റപണി വേണ്ടവയ്ക്കും നിര്‍മാണഘട്ടത്തില്‍ മുന്‍ഗണന

കൃഷി ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കൃഷി ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കൃഷി ആദായകരവും മാന്യവുമാണെന്ന അവസ്ഥ സൃഷ്ടിക്കുവാന്‍കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നുവരുകയുള്ളുവെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ശാസ്ത്രീയമായി കൃഷി പഠിച്ചവരും കര്‍ഷകരും ഒരുമിച്ചു നിന്നാല്‍ കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ആദായകരവും മാന്യവുമെന്ന തോന്നല്‍ ഉണ്ടായാല്‍ യുവാക്കളും കൃഷിയിലേക്കു തിരിയുമെന്നും മന്ത്രി പറഞ്ഞു. അടുക്കത്ത്ബയല്‍ പാടശേഖര സമിതിയുടെയും

രണ്ടുവര്‍ഷത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം: റവന്യൂ മന്ത്രി

രണ്ടുവര്‍ഷത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം: റവന്യൂ മന്ത്രി

ജില്ലയില്‍ 772 പേര്‍ക്ക് കൂടി പട്ടയം നല്‍കി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 50,000ത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തതായും അടുത്ത രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തെ ഭൂമി കൈവശം വയ്ക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം

25 വര്‍ഷം മുന്നില്‍ക്കണ്ടുള്ള വികസനമാണ് ജില്ലയ്ക്ക് ആവശ്യം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

25 വര്‍ഷം മുന്നില്‍ക്കണ്ടുള്ള വികസനമാണ് ജില്ലയ്ക്ക് ആവശ്യം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ലെന്നും വിവിധതട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണം വികസനമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കുവാനും വികസന പദ്ധതികള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ജില്ലാ പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാര്‍

പെരിയയിലെ ചെങ്ങറ പുനരധിവാസ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

പെരിയയിലെ ചെങ്ങറ പുനരധിവാസ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

* കെ.ആര്‍ നാരായണന്‍ സൊസൈറ്റിയില്‍ നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ദാനം നടത്തി ജില്ലയില്‍ ചെങ്ങറ പുനരധിവാസ കോളനിയില്‍ വീടുവച്ചുകഴിയുന്ന കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് ഭൂമിയുടെ പട്ടയം അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ചെങ്ങറ പുനരധിവാസ പദ്ധതിയില്‍ പെരിയ കെ.ആര്‍ നാരായണന്‍ സൊസൈറ്റയില്‍ നിര്‍മ്മിച്ച രണ്ടാംഘട്ട വീടുകളുടെ

ഓഖി ദുരന്തം: കേരളത്തിന്റേത് സ്തുത്യര്‍ഹമായ സേവനം

ഓഖി ദുരന്തം: കേരളത്തിന്റേത് സ്തുത്യര്‍ഹമായ സേവനം

ഓഖി ദുരന്ത വേളയില്‍ കേരളം നടത്തിയത് സ്തുത്യര്‍ഹമായ സേവനമാണെന്ന് കേന്ദ്ര സംഘം വിലയിരുത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന അവലോകന യോഗത്തിലാണ് കേന്ദ്ര സംഘത്തലവന്‍ ബിപിന്‍ മല്ലിക് കേരളത്തിന്റെ നടപടികളെ അഭിനന്ദിച്ചത്. സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല

നടക്കാവ് റെയില്‍വേ മേല്‍പാലം: സ്ഥലമേറ്റെടുപ്പ് ചെലവുകള്‍ക്കായി കിഫ്ബി 33.51 ലക്ഷം അനുവദിച്ചു

നടക്കാവ് റെയില്‍വേ മേല്‍പാലം: സ്ഥലമേറ്റെടുപ്പ് ചെലവുകള്‍ക്കായി കിഫ്ബി 33.51 ലക്ഷം അനുവദിച്ചു

നടക്കാവ് റെയില്‍വേ മേല്‍പാല നിര്‍മാണത്തിനുളള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുളള ചിലവുകള്‍ നേരിടുന്നതിന് റവന്യൂവകുപ്പിന് കിഫ്ബിയില്‍ നിന്ന് 33.51 ലക്ഷം സെപ്ഷ്യല്‍ തഹസില്‍ദാര്‍ക്ക് (ലാന്‍റ് അക്വിസിഷന്‍ ) കൈമാറി. ആര്‍.ബി.ഡി.സി.കെ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്സ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍) വഴിയാണ് പണം കൈമാറിയത്. 1.07 ഏക്കര്‍ സ്ഥലമാണ് മേല്‍പ്പാലനിര്‍മാണത്തിന് ആവശ്യമുളളത്.  ഇതില്‍

നിയമം വ്യാഖ്യാനിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്: മന്ത്രി ഇ.ചന്ദ്രശേഖരന്‍

നിയമം വ്യാഖ്യാനിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്: മന്ത്രി ഇ.ചന്ദ്രശേഖരന്‍

ഉദ്യോഗസ്ഥരും ജനങ്ങളും തമ്മില്‍ അകല്‍ച്ചയല്ല അടുപ്പമാണ് ഉണ്ടാകേണ്ടതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിലെ മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനവും വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്‍ ജനങ്ങളോടാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ മാനുഷികമുഖം കാണിക്കണം.

ന്യായവില വിപണന കേന്ദ്രത്തിലൂടെ സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മാണം ഉറപ്പാക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ന്യായവില വിപണന കേന്ദ്രത്തിലൂടെ സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മാണം ഉറപ്പാക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ വീട് നിര്‍മാണം സാധ്യമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുളള ചവിട്ടുപടിയാണ് നിര്‍മിതി ന്യായവില വിപണന കേന്ദ്രമായ കലവറയെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരന്‍. വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രാജീവ് ഗാന്ധി കോളനിയില്‍ കലവറ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച നിര്‍മിതി ന്യായവില വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു

ഭവനനിര്‍മാണം- പ്രവാസികള്‍ക്കായിപ്രത്യേക പദ്ധതി നടപ്പാക്കും: റവന്യു മന്ത്രി

ഭവനനിര്‍മാണം- പ്രവാസികള്‍ക്കായിപ്രത്യേക പദ്ധതി നടപ്പാക്കും: റവന്യു മന്ത്രി

കൊച്ചി: പ്രവാസികള്‍ക്കായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് റവന്യൂ - ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി  ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പള്ളി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ഭവനനിര്‍മ്മാണ ബോര്‍ഡ് ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍