ശാസ്ത്രവും ഗവേഷണവും വളര്‍ന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ലോകം ചെറുതാവുകയും യുവസമൂഹം വലുതാവുകയും ചെയ്യുകയാണെന്ന് റവന്യൂവകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു. ഭാവികേരളത്തിന്റെ ഭദ്രത വിദ്യാസമ്പന്നരുടെ കൈകളിലാണ്. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ പ്രാപ്തരുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തലാണെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ടൗണ്‍ഹാളില്‍ ജില്ലാപഞ്ചായത്ത് സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ