ആശാരിക്കാട് ഗവ. യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആശാരിക്കാട് ഗവ. യു.പി സ്കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാകിരണം മിഷന്റെ ഭാഗമായുള്ള പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരമാണ് ആശാരിക്കാട് സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. രണ്ടു നിലകളിലായി 6 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും മൂന്നാം നിലയിൽ ഓപ്പൺ സ്പേസും അടക്കമാണ് നിർമ്മിച്ചിരിക്കുന്നത്. ആശാരിക്കാട് ഗവ. യു.പി സ്കൂൾ ഹൈസ്കൂൾ ആക്കി മാറ്റാൻ വേണ്ട ശ്രമങ്ങൾ ശക്തമായി തുടരും.