ഒല്ലൂർ നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഒല്ലൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എരവിമംഗലം ഗ്രാമീണ വായനശാല പ്രവർത്തനങ്ങൾക്കായി 50 ലക്ഷം എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചു. ദേശീയ സാംസ്‌കാരിക-സാഹിത്യോത്സവത്തിന്റെ പ്രധാന കേന്ദ്രമായി വായനശാലയെ മാറ്റണം. വിവിധ മേഖലകളിലുള്ള പുസ്തക പ്രസാധക സംഘങ്ങളെ പരിചയപ്പെടാനും നാടക കലാകാരന്മാർ, സാഹിത്യ പ്രതിഭകൾ, സാംസ്‌കാരിക തലങ്ങളിൽ ഉയർന്നവരെയൊക്കെ ഇവിടെ എത്തിക്കാൻ കഴിയുന്നവിധത്തിൽ ബൃഹദ് പരിപാടി അഴീക്കോടൻ മാഷിന്റെ സ്മൃതിയിൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അധികൃതരുമായി ആലോചന നടത്തി. നിയോജക മണ്ഡല വികസനത്തിനുള്ള പ്രത്യേക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തക വിതരണം നടത്തിയത്.