ചെമ്പങ്കണ്ടം നെറ്റ് പ്രശ്നത്തിന് പരിഹരമായി
റെയിഞ്ചിന്റെ ലഭ്യതക്കുറവുമൂലം ചെമ്പങ്കണ്ടത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള അവസരം നഷ്ടമാകില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ.
ചെമ്പങ്കണ്ടം നെറ്റ് പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥാപിച്ച പുതിയ ടവർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മന്ത്രി.
ജൂൺ മാസത്തിൽ സ്കൂൾ ആരംഭിക്കുമ്പോൾ വിവിധ മേഖലകളിൽ റെയിഞ്ച് ലഭ്യമല്ലാത്തതിനാൽ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള അവസരം ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ക്യാബിനെറ്റ് യോഗ തീരുമാനപ്രകാരം ഓരോ പ്രദേശത്തെ പ്രശ്നങ്ങളും പഠിക്കുകയായിരുന്നു. തുടർന്നാണ് ചെമ്പങ്കണ്ടത്തെ നെറ്റ് പ്രശ്നം പരിഹരിക്കാൻ പുതിയ ടവർ എന്ന ആശയത്തിൽ എത്തിയതെന്ന് മന്ത്രി പറഞ്ഞു. മലയോര മേഖലകളിൽ പഠനം മുടങ്ങാതിരിക്കാൻ കരുതലോടെയുള്ള തയ്യാറെടുപ്പുകൾ സർക്കാർ നടത്തിയതിന്റെ വിജയമാണ് ഇത്.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ 44 സ്കൂളുകളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി രൂപീകരിച്ചു. ഇതോടെ ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളകളിലും ഡിജിറ്റൽ ഡിവൈസ് ലൈബ്രറി രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ മണ്ഡലമായി ഒല്ലൂർ മാറിയെന്ന് മന്ത്രി പറഞ്ഞു.
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പ്രദേശവാസികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.