Government will provide all necessary assistance for the growth of Kudumbasree: Minister K Rajan

 

പാവൽ കൃഷിയിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ

കുടുംബശ്രീയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ. നടത്തറ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ -സി ഡി എസ് സംയുക്തമായി നടത്തുന്ന പാവൽ കൺസോർഷ്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പാവൽ കൃഷിയിൽ നിന്നാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇതിനായാണ് നടത്തറ ഗ്രാമപഞ്ചായത്ത് ചേരുംകുഴിയിൽ കോമൺ ഫെസിലിറ്റി സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. സംരംഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ പാവയ്ക്ക ഉണക്കി കൊണ്ടാട്ടമാക്കി മാറ്റുന്നതിനുള്ള സംവിധാനമാണ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.

മലയോര കാർഷിക ഗ്രാമമായ നടത്തറയിൽ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ വഴി 150 ഏക്കർ സ്ഥലത്ത് പാവൽ കൃഷി ചെയ്ത് വരുന്നുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കാർഷിക വിളകൾ സംഭരിച്ച് സംസ്ക്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ പ്രാദേശികമായി തൊഴിലസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ചടങ്ങളിൽ അധ്യക്ഷനായി.
ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി ആർ രജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ. കുടുംബശ്രീ അംഗങ്ങൾ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.