ജീവചരിത്രം

ശ്രീ. കെ. രാജൻ
മണ്ഡലം :
ഒല്ലൂര്‍
വകുപ്പ് : റവന്യൂ-ഭവന വകുപ്പ്

 

ജീവിതരേഖ

അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനായി 1973 മേയ് 26 ന് ജനിച്ചു.അന്തിക്കാട് കെജിഎം എൽപി സ്കൂളിൽ നിന്നും ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും നേടി. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടി. അഭിഭാഷകനായി തൃശൂർ കോടതിയിൽ ചേർന്നെങ്കിലും പിന്നീട് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി.

രാഷ്ട്രിയ ജീവിതം

ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമായി. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം, വൈദ്യുതി ചാർജ് വർധന, പെൻഷൻ പ്രായ വർദ്ധനവ്, സേവ് ആതിരപ്പിള്ളി പ്രചാരണം, സോളാർ കേസ്, ബാർ കോഴ കേസ് തുടങ്ങിയ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ സിപിഐ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷത്ത്, ബാലവേദി, ചടയമ്മുരി സ്മാരകം, കെജി കേളൻ സ്മാരക ഗ്രന്ഥശാല തുടങ്ങിയവയുടെ പരിപാടികളിലെല്ലാം സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂർ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി. കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പദവികള്‍

എ.ഐ.എ സ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്(മുന്‍)
എ.ഐ.എ സ്.എഫ് സംസ്ഥാന സെക്രട്ടറി(മുന്‍)
എ.ഐ.എ സ്.എഫ് ജില്ലാ സെക്രട്ടറി(മുന്‍)
എ.ഐ.വൈ.എഫ്. ദേശീയ ജനറൽ സെക്രട്ടറി
സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം,
എഐവൈഎഫ് സെക്രട്ടറി
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ(മുന്‍)
സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം
പതിനാലാം നിയമസഭയുടെ സർക്കാർ ചീഫ് വിപ്പ്
ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണ, ഭവന വകുപ്പ് മന്ത്രി