A volleyball court at Puttur GVHS is a hope for sports dreams

കായിക സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി പുത്തൂർ ജി വി എച്ച് എസ് എസിൽ വോളിബോൾ കോർട്ട്

പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ആധുനിക രീതിയിൽ സിന്തറ്റിക് വോളിബോൾ കോർട്ട് നിർമിച്ചു. കഴിഞ്ഞ ഏഴര വർഷത്തിനിടെ വിവിധ സംവിധാനങ്ങൾക്കായി പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മാത്രമായി 12 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നത്. കുട്ടനെല്ലൂർ- കുരിശുമൂല റോഡ് വിപുലീകരണത്തിന്റെ ഭാഗമായി സ്‌കൂളിന്റെ കവാടവും മതിലും പൊളിച്ചു പണിയുന്നതിനായി 35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമാണം നടത്താനാണ് ലക്‌ഷ്യം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കോർട്ടിന്റെ നിർമാണം പൂർത്തീകരിച്ചത്.