national house park in kerala

കേരളത്തിൽ നാഷണൽ ഹൗസ് പാർക്ക്

കെട്ടിട നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെ കേരള സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പ്  ദേശീയ ഭവനോദ്ധ്യാനം ആരംഭിക്കുന്നു.  ഭവന നിര്‍മ്മാണ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രയാണ് ഭവനോദ്ധ്യാനം തിരുവനന്തപുരത്ത് ഒരുക്കുന്നത്. പുതിയ കാലത്തിന് അനുസരിച്ചുള്ള ഭവന നിര്‍മ്മാണ രീതികളും, സാങ്കേതിക വിദ്യകളും ഭവനോദ്ധ്യാനത്തില്‍ ഒരുക്കുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമാകുന്ന നിര്‍മ്മാണ സാങ്കേതിത വിദ്യകളുടെ ഒരു കേന്ദ്രം എന്ന നിലയിലാണ് ഭവനോദ്ധ്യാനം വിഭാവനം ചെയ്തിരിക്കുന്നത്. സാര്‍വ്വദേശീയ തലത്തില്‍ തന്നെ നിര്‍മ്മാണ രീതികളുടെ മാതൃകകളും ഇവിടെ പ്രദര്‍ശനത്തിനായി ഒരുക്കും. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന ലൈറ്റ് ഹൗസ് പദ്ധതിയും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തും. അതോടൊപ്പം ലാബിഷാസിന്റെ കീഴില്‍ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായുള്ള ഫിനിഷിംഗ് സ്‌ക്കൂള്‍, സ്‌ക്കൂള്‍ ഓഫ് ഡിസൈന്‍, സ്‌ക്കൂള്‍ പ്രൊജക്ട് മാനേജ്‌മെന്റ് & കണ്‍സള്‍ട്ടന്‍സി എന്നിവ ഉള്‍ക്കൊള്ളുന്ന ലാബിഷാസ് കാമ്പസ് നിര്‍മ്മാണ മേഖലക്ക് മാത്രമായുള്ള സ്റ്റാര്‍ട്ടപ്പ് സെന്ററുകള്‍, സംരഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങിയവയും ഭവനോദ്ധ്യാനത്തില്‍ ഒരുക്കുന്നുണ്ട്.

ലാബിഷാസിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നതും നിലവില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതുമായ തിരുവല്ലം വില്ലേജിലെ 6.90 എക്കര്‍ സ്ഥലം ഭവനോദ്ധ്യാനം ആരംഭിക്കുന്നതിനായി കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രആലോചിച്ചിട്ടുള്ളത്. 2022-23 വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഇതിനായി 1 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 5 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാന വിഹിതത്തോടൊപ്പം  കേന്ദ്ര സഹായം ലഭിക്കുന്നതിനു വേണ്ടി പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.