Inauguration of the Finishing School of the Kerala State Construction Center

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ ഫിനിഷിംഗ് സ്‌ക്കൂളിന്റെ ഉദ്ഘാടനം

 

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ ഫിനിഷിംഗ് സ്‌ക്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിജ്ഞാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിനിഷിംഗ് സ്‌ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. പ്രകൃതിക്ക് ഇണങ്ങും വിധമുള്ള നിര്‍മ്മാണം ചെലവ് കുറഞ്ഞ നിര്‍മ്മാണ രീതികളിലൂന്നി വേണം പുതിയ കാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ അതിനാവശ്യമായ പഠനം നടത്തുകയും പ്രയോഗത്തില്‍ വരുത്തുകയും വേണം.