One more mobile tanker unit to whistle

ദേശീയപാതയിലെ അപകടങ്ങളിൽ അടിയന്തര ഇടപെടൽ നടത്താനായി തൃശൂർ വാണിയംപാറയിൽ എമർജൻസി ഓപ്പറേഷൻ സെൻ്ററായി ഫയർ സ്റ്റേഷൻ അനുവദിക്കും. തൃശൂർ അഗ്നിരക്ഷാ നിലയത്തിന് പുതുതായി അനുവദിച്ച മൊബൈൽ ടാങ്കർ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു.

എമർജൻസി ഓപ്പറേഷൻ സെൻ്ററിനായി പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തി. അധികമായി വരുന്ന തുക കണ്ടെത്തും. പാലിയേക്കര മുതൽ വാണിയംപാറ വരെ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനായി 2.18 കോടി രൂപ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും അനുവദിച്ചു. ഇതിനാവശ്യമായി കൺട്രോൾ യൂണിറ്റുകളും സ്ഥാപിക്കും. കാലങ്ങളായി ഹൈവേയിൽ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.