Deputy Tehsildar - Criminal Judicial Test will be waived on completion of probation

റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ നിന്നും ക്രിമിനൽ ജുഡീഷ്യറി ടെസ്റ്റ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ സർവ്വീസ് സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ എല്ലാ സർവ്വീസ് സംഘടനകളുടേയും പ്രതിനിധികൾ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ കേരള റവന്യൂ സബോർഡിനേറ്റ് സർവ്വീസ് സ്‌പെഷ്യൽ റൂളിൽ ഭേദഗതി വരുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകും. റവന്യൂ ജീവനക്കാരുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്. 1973 ന് മുൻപ് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് മജിസ്റ്റീരിയൽ പദവി നൽകുന്നതിന് വ്യവസ്ഥയുണ്ടായിരുന്നു. അക്കാരണത്താലാണ് ഡെപ്യൂട്ടി തഹസിൽദാർ തസ്തികക്ക് ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നത്. 1973 ൽ സിആർപിസി നിലവിൽ വന്ന ശേഷം ഈ പദവി നൽകാൻ വ്യവസ്ഥയില്ലാതായി. എന്നാൽ സ്‌പെഷ്യൽ റൂളിൽ നിലനിന്നിരുന്ന ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് ഒഴിവാക്കി നൽകിയിരുന്നില്ല. ഈ അപാകതയാണ് സ്‌പെഷ്യൽ റൂൾ ഭേദഗതിയിലൂടെ ഇപ്പോൾ നടപ്പിലാകുന്നത്. എന്നാൽ തഹസിൽദാർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഈ യോഗ്യതയിൽ നിന്നും ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് ഒഴിവാക്കിയിട്ടില്ല.