നവകേരള സദസുമായി ബന്ധപ്പെട്ട അപേക്ഷകൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിനായി ഓരോ നിയോജകമണ്ഡല അടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കും. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകൾ തീർപ്പാക്കുന്നതിനായി സമഗ്രമായ രൂപരേഖ റവന്യൂ വകുപ്പ് തയ്യാറാക്കും. നാളെ ചേരുന്ന റവന്യൂ സെക്രട്ടറിയേറ്റിൽ ലാൻഡ് കമ്മീഷണർ രൂപരേഖ അവതരിപ്പിക്കും. ഒരു ലക്ഷത്തി പതിനയ്യായിരം അപേക്ഷകളാണ് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നവ കേരള സദസിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ അപേക്ഷകൾ വന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ആണ്. അതിനുപുറമേ പട്ടയം സർവ്വേ ഭൂമി തരം മാറ്റം ഭൂനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളാണ് വന്നിട്ടുള്ളത്. അപേക്ഷകൾ തീർപ്പാക്കുന്നതിന് വേണ്ടി മുൻഗണന അടിസ്ഥാനത്തിൽ അപേക്ഷകൾ വേർതിരിക്കുന്നതിന് തീരുമാനിച്ചു. കൂടുതൽ കാര്യങ്ങൾ നാളെ ചേരുന്ന റവന്യൂ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും.