Construction of Netissery-Kuttumuk road has started

തൃശൂർ കോർപ്പറേഷൻ പരിധിയിലെ നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡിന്റെ നിർമാണം ആരംഭിച്ചു. കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങളിലെ 147-ാമത്തെ പദ്ധതിയാണ് നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡിന്റെ ബി എം-ബി സി നിലവാരത്തിലുള്ള പുനരുദ്ധാരണം. രണ്ടുകോടി രൂപ ചെലവിൽ അഞ്ചു വർഷത്തെ ഗ്യാരണ്ടിയോടുകൂടിയുള്ള റോഡ് നിർമ്മാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

മാനുഷിക മുഖമുള്ള വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് കോർപ്പറേഷൻ പരിധിയിലെ എല്ലാ റോഡുകളും പൊതുമരാമത്ത് റോഡുകളും ബി എം-ബി സി ആകുന്ന ആദ്യ നഗരമായി തൃശൂർ മാറാനാണ് ലക്ഷ്യമിടുന്നത്. ജനതയുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകികൊണ്ടു വികസനോന്മുഖമായി മുൻപോട്ട് പോകും.

2000ത്തിൽ കോർപ്പറേഷനിലേക്ക് വിൽവട്ടം, ഒല്ലൂക്കര പഞ്ചായത്തുകൾ കൂട്ടിച്ചേർക്കപ്പെടുകയും നെട്ടിശ്ശേരി പാടത്തുകൂടി പുതിയ റോഡ് രൂപപ്പെടുകയും ചെയ്തതിനുശേഷം വലിയ യാത്രാപ്രാധാന്യമാണ് നെട്ടിശ്ശേരി കുറ്റുമുക്ക് റോഡിനുള്ളത്. വില്ലടം, രാമവർമ്മപുരം ഉൾപ്പെടെയുള്ള മേഖലകളിലൂടെ വടക്കാഞ്ചേരി – മണ്ണുത്തി മേഖലകളെ ബന്ധിപ്പിക്കുന്ന റോഡാണ് നെട്ടിശ്ശേരി കുറ്റിമുക്ക്.