പ്രാപ്തി മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു

തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ തൃശൂര്‍ വിമല കോളേജില്‍ സംഘടിപ്പിച്ച പ്രാപ്തി മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ മുഴുവൻ വീടുകളിലേക്കും ഒരു തൊഴിൽ എന്ന നിലയിൽ കൂടുതൽ തൊഴിലവസരങ്ങളും സുരക്ഷിതമായ തൊഴിലിടങ്ങളും സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

കേരളത്തിൽ സ്വകാര്യമേഖലയ്ക്കും സർക്കാർ മേഖലയ്ക്കുമുള്ള മുഴുവൻ അവസരങ്ങളും പ്രയോജനപ്പെടുത്തി നൈപുണ്യ വികസനത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോയവർക്ക് ജോലി ലഭ്യമാക്കാനുള്ള അവസരങ്ങളാണ് മെഗാ തൊഴിൽ മേളയിലൂടെ സർക്കാർ സൃഷ്ടിക്കുന്നത്. ഒരു പ്രളയത്തിനും കോവിഡിനും മലയാളിയെ വിട്ടുകൊടുക്കാൻ കഴിയില്ല എന്ന പ്രഖ്യാപനത്തിന്റെ ഭാഗമാണ് തൊഴിൽമേളകൾ. തുടർച്ചയായ യുദ്ധമാണ് അവസരങ്ങൾ തേടിയുള്ള മുന്നോട്ടു പോക്കെന്ന് ധാരണയോടെ പോകാൻ കഴിയണം.