അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന വിവിധ പദ്ധതികളെ സംയോജിപ്പിച്ചുള്ള പരിപാടിയാണ് ‘പ്രോജ്ജ്വലം 2023’ .
ജനകീയാസൂത്രണ പദ്ധതി പ്രകാരം വായനശാലകൾക്ക് എൽഇഡി പ്രോജക്ട് കൈമാറൽ, ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ ധനസഹായ വിതരണം, വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവർക്ക് ആദരം, വയോജന – ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം നേടിയ അരിമ്പൂർ പഞ്ചായത്തിനുള്ള ആദരം എന്നിവയും പ്രോജജ്വലം പരിപാടിയുടെ ഭാഗമായി നടന്നു.