കോഴിക്കോട് ബാലുശ്ശേരിയിൽ വിവിധ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനു വേണ്ടി മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനും പ്രാഥമിക നടപടികൾ ആരംഭിച്ചു.
ബാലുശ്ശേരി വില്ലേജിൽ കോക്കല്ലൂരിൽ 0.2863 ഹെക്ടർ റവന്യൂ പുറമ്പോക്ക് സ്ഥലം പ്രസ്തുത ആവശ്യത്തിലേക്ക് ഏറ്റെടുക്കുന്നതിന് 15 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. 03.01.2022 ന് തന്നെ പൊതുമരാമത്ത് വകുപ്പിന് കൈമാറി.
നിർദ്ദിഷ്ഠ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് റവന്യൂ പുറമ്പോക്ക് ഭൂമി കൂടാതെ കോഴിക്കോട് ജില്ലാ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കൈവശത്തിലുള്ള 34.5 സെന്റ് ഭൂമി കൂടി ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ പ്രകാരം കണ്ടെത്തിയതിനെ തുടർന്ന് പ്രസ്തുത ഭൂമി കൂടി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ സ്വികരിക്കുന്നതാണ്.
ഏറ്റെടുക്കാൻ ശേഷിക്കുന്ന പ്രസ്തുത ഭൂമി 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം ഏറ്റെടുത്ത് കൈമാറും.