Building Technology Innovation and Exhibition Center and Mobile Material and Testing Lab started functioning

ബിൽഡിംഗ് ടെക്നോളജി ഇന്നൊവേഷൻ ആന്റ് എക്സിബിഷൻ സെന്ററിന്റെയും മൊബൈൽ മെറ്റീരിയൽ ആന്റ് ടെസ്റ്റിംഗ് ലാബിന്റെയും പ്രവർത്തനം ആരംഭിച്ചു.
കേരളത്തിൽ കെട്ടിട നിർമ്മാണ സാമഗ്രികളുടെ അനാവശ്യ പ്രതിസന്ധി സ്യഷ്ടിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്താത്തതിനാൽ കാലാവധിക്കുമുമ്പ് കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന സാഹചര്യമാണ്. കാലാവസ്ഥക്ക് അനുയോജ്യമായ നിർമ്മാണ രീതികൾ അവലംബിക്കേണ്ടത് അനിവാര്യമാണ്. മൊബൈൽ മെറ്റീരിയൽ ആന്റ ടെസ്റ്റിംഗ് ലാബിൽ കെട്ടിട നിർമാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്.