Steps have been taken to get the mountain license to the deserving ones

മലയോര പട്ടയവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്ക് പട്ടയം ലഭിക്കുന്നതിന് നടപടികൾ തുടങ്ങി. ചാലക്കുടി താലൂക്കിൽ നിന്ന് 1391 അപേക്ഷകൾ കേന്ദ്രാനുമതിക്കായി പരിവേഷ് പോർട്ടലിൽ ഉൾപ്പെടുത്തി. ഇതിനുള്ള പരിശോധനകൾ പൂർത്തിയായി.
വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതിനൊപ്പം സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ കഴിയുന്ന രീതിയിൽ നവീകരിക്കും. 2023 ഓടെ കേരളത്തിലെ എല്ലാ ജില്ലകളും ഇ-ജില്ലകളായി മാറും. സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റലൈസേഷൻ നടത്തുന്ന ആദ്യത്തെ വകുപ്പാണ് റവന്യൂ വകുപ്പ്.

സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കിഴക്കേ ചാലക്കുടി (ഗ്രൂപ്പ്) സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം പൂർത്തിയാക്കി . കിഴക്കേചാലക്കുടി, പേരാമ്പ്ര, പോട്ട വില്ലേജ് ഓഫീസുകളുടെ ഗ്രൂപ്പ് വില്ലേജ് ഓഫീസാണിത്.