രണ്ടാം ഘട്ട റവന്യൂ ജില്ലാ അസംബ്ലിയ്ക്ക് തുടക്കമായി

റവന്യൂ വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ജില്ലാ റവന്യൂ അസംബ്ലിയുടെ രണ്ടാം ഘട്ടത്തിനു തിരുവനന്തപുരത്ത് തുടക്കമായി.   എല്ലാവർക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജില്ലാ റവന്യൂ അസംബ്ലിയുടെ രണ്ടാം ഘട്ട
റവന്യൂ അസംബ്ലി നടന്നു. വിവിധങ്ങളായ റവന്യൂ വിഷയങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി. ആദ്യ ഘട്ട റവന്യൂ അസംബ്ലി യോഗം ചേർന്നു.    

ഇന്ന് മുതൽ 14 ദിവസം തുടർച്ചയായി എല്ലാ ജില്ലകളിലേയും എംഎൽഎമാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു കൊണ്ട് എല്ലാ ജില്ലകളിലുമുള്ള റവന്യൂ വിഷയങ്ങൾ പ്രത്യേകമായി കേന്ദ്രീകരിച്ച് പരിഹാരം കണ്ടെത്തും.

കഴിഞ്ഞ വർഷം ചേർന്ന ജില്ലാ റവന്യൂ അസംബ്ലിയുടെ നേട്ടങ്ങൾ  മാധ്യമങ്ങളുമായി പങ്കു വച്ചു. ഒരു വർഷക്കാലം കൊണ്ട് 54385 പട്ടയങ്ങൾ കൊടുത്തു തീർക്കാൻ കഴിഞ്ഞു. കേരളത്തിൽ ആദ്യമായി റവന്യൂ സെക്രട്ടറിയേറ്റ് എന്ന സംവിധാനം നിലവിൽ വന്നു . ജില്ലാ റവന്യൂ അസംബ്ലിയുടെ തുടർച്ച എന്ന നിലയിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ റവന്യൂവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള യോഗങ്ങൾ ചേർന്നു. കൂടാതെ വില്ലേജ് തല ജനകീയ പദ്ധതികൾ രൂപീകരിക്കുകയും റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനാധിപത്യവത്കരിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.