പൊതുജനങ്ങൾക്ക് റവന്യു സേവനങ്ങൾ കാര്യക്ഷമതയോടെ ലഭ്യമാക്കുന്നതിന് വകുപ്പിനെ ഘടന പരമായി ശക്തിപ്പെടുത്തും. റവന്യു വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിലും നടപടിക്രമങ്ങളിലും പരിശീലനം ലഭ്യമാക്കുക വഴി ഭൂമി സംബന്ധിച്ച വിഷയങ്ങളിൽ സാമാജികരുടെ കാര്യാലയങ്ങളിൽ നിന്നും ജനങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇടപെടലുകൾ വേണ്ടി വരുന്ന സാഹചര്യങ്ങളിൽ റവന്യു സംബന്ധമായ അറിവ് പ്രയോജനപ്പെടും.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, ഭൂമി തരം മാറ്റൽ, വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നിയമം എന്നിവയുമായി വേഗവും സുതാര്യതയും വർധിപ്പിക്കുന്നതിന് ഭരണതലത്തിൽ സ്വീകരിക്കുന്ന നടപടികളും പ്രഖാപിച്ചു.
വില്ലേജ് ജനകീയ സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തി റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമതയും സുതാര്യതയും കൊണ്ടുവരുന്നതിനുള്ള നടപടികളും ആരംഭിച്ചു.
ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ എന്റെ ഭൂമി പോർട്ടലുമായി ബന്ധപ്പെടുത്തി സമഗ്രമായ സംവിധാനം ഏർപ്പെടുത്തും. ഭൂമിയുമായി ബന്ധപ്പെട്ട സങ്കീർണതകൾ പരിഹരിക്കുന്നതിന് ഭൂപരിഷ്കരണ നിയമത്തിലെന്ന പോലെ സെറ്റിൽമെന്റ് ആക്ടിന് രൂപം നൽകും.