Revenue Assemblies started

റവന്യൂ അസംബ്ലികൾക്ക് തുടക്കമായി

റവന്യൂ വകുപ്പ് സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് വിഷൻ ആന്റ് മിഷൻ 2021-2026 ന്റെ ഭാഗമായി ജില്ലകളിലെ റവന്യു വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണുന്നതിന് നിയമസഭാ സാമാജികരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന മൂന്നാമത് റവന്യൂ അസംബ്ലിക്ക് തുടക്കമായി.
തിരുവനന്തപുരം ഐ എൽ ഡി എമ്മിൽ ആരംഭിച്ച റവന്യൂ അസംബ്ലിയിൽ ഇടുക്കി, കണ്ണൂർ ജില്ലകളിലെ റവന്യൂ, സർവെ വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പുരോഗതി, നിയോജക മണ്ഡലങ്ങളിലെ പട്ടയ അസംബ്ലിയിൽ ജനപ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങൾ, ഡിജിറ്റൽ റീ സർവെയിലെ പുരോഗതി, വില്ലേജ് ജനകീയ സമിതികളെ കാര്യക്ഷമമാക്കുന്നതിനും പ്രകൃതിക്ഷോഭ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള ഇടപെടൽ എന്നിവയെക്കുറിച്ചും പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കൂടുതൽ സർവേയർമാരെ നിയോഗിക്കണമെന്നും യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ആഗസ്റ്റ് 17 വരെ ഐ എൽ ഡി എമ്മിൽ നടക്കുന്ന ജില്ലാ റവന്യൂ അസംബ്ലിയിൽ വിവിധ ജില്ലകളിലെ നിയമസഭാ സാമാജികരും മുതിർന്ന റവന്യൂ സർവെ ഉദ്യോഗസ്ഥരും പങ്കെടുക്കും.