Development Puram has come to light

ഇരുപതു വർഷങ്ങൾക്ക് ശേഷം കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാടിലൂന്നിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ഇന്ത്യ ഇന്ന് വരെ കാണാത്ത സുവോളജിക്കൽ പാർക്ക് തൃശൂരിൽ ഒരുങ്ങുന്നത് ഈ ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. 2024 ന്റെ തുടക്കത്തിൽ നവവത്സര സമ്മാനമായി പുത്തൂർ സുവോളജിക്കൽ പാർക്ക് നാടിന് തുറന്ന് നൽകും.

അതിരപ്പിള്ളി വെട്ടിവിട്ടക്കാട് ആദിവാസി കോളനിയിൽ 80 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വികസന മുന്നേറ്റത്തിന് വലിയൊരു വഴിത്തിരിവാണ്. ജില്ല വികസനത്തിന്റെ ലേണേഴ്സ് സിറ്റിയായി മാറുകയാണ്. എല്ലാ മണ്ഡലങ്ങളിലും വികസനങ്ങളുടെ നവ പാത സൃഷ്ടിക്കുകയാണ്. പതിനായിരം കുടുംബങ്ങൾ കൂടി മെയ് 11 ഭൂമിയുടെ അവകാശികളാകുകയാണ്. മൂന്ന് വർഷത്തിനകം എല്ലാ കുടുംബങ്ങൾക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. സ്കിൽ ഗ്യാപ്പ് നികത്താൻ കഴിയുന്ന നൂതന ആശയങ്ങൾ ഉൾക്കൊണ്ടാണ് സർക്കാർ രണ്ട് വർഷം പദ്ധതികൾ ആവിഷ്കരിച്ചത്. വിദ്യാർത്ഥികൾക്ക് നൽകുന്ന കരിയർ ഗൈഡൻസ് ക്ലാസുകൾ ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്ത് വലിയൊരു മുന്നേറ്റം നടത്താൻ എന്റെ കേരളം മേള ഉപകാരപ്രദമാണ്.