File Adalats will be organized with extensive preparation

വിപുലമായ തയ്യാറെടുപ്പോടെ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫയല്‍ അദാലത്തിന്റെ ഭാഗമായി റവന്യൂ വകുപ്പിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി സമഗ്രമായ കര്‍മ്മ പദ്ധതി തയ്യാറാക്കി.
റവന്യൂ, സര്‍വ്വെ, ഭവന നിര്‍മ്മാണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാന ത്തിലാണ് കര്‍മ്മ പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്.
ജൂലൈ ഒന്നു മുതല്‍ അദാലത്ത് ആരംഭിക്കും. ഫയലുകളുടെ എണ്ണം കുറയ്ക്കുക എന്നതിലുപരിയായി ഫയലിനാസ്പദമായ വിഷയങ്ങള്‍ പരിഹരിക്കുക എന്നതാണ് അദാലത്തിന്റെ ലക്ഷ്യം.
ഫയല്‍ അദാലത്തിനൊപ്പം തന്നെ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളും , പട്ടയം, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കുള്ള അപേക്ഷകളും പരമാവധി തീര്‍പ്പാക്കുന്ന നിലയിലാണ് ഇതുസംബന്ധിച്ച പൊതു മാനദണ്ഡം തയ്യാറാക്കുക.