തിരുവനന്തപുരം തൈക്കാട് വില്ലേജിലെ വില്ലേജ് തല ജനകീയ സമിതിയുടെ യോഗം നടന്നു . എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച മൂന്ന് മണിക്കാണ് വില്ലേജ് തല സമിതി യോഗം ചേരുക. കേരളത്തിലെ 1666 വില്ലേജുകളിലും യോഗം ചേർന്നു. വില്ലേജ് പരിധിയിലെ പട്ടയ പ്രശ്നങ്ങള്‍ ആണ് പ്രധാന അജണ്ടയായി യോഗത്തില്‍ ചർച്ച ചെയ്യുന്നത്. ഇത്തരത്തിൽ ഉയർന്നു വരുന്ന പട്ടയ പ്രശ്നങ്ങൾ സംസ്ഥാന അടിസ്ഥാനത്തില്‍ ഒരു ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി അവക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.