റവന്യൂ വകുപ്പ് നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കുന്നു എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിന് ഉത്തരവിട്ടു. റവന്യൂ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തിൽ ഐടി ചുമതലയുള്ള ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ, തഹസിൽദാർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തും. അനംഗീകൃതമായ ജനസേവന കേന്ദ്രങ്ങൾ വഴിയാണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത് എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി 2 ആഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ഉത്തരവിട്ടിട്ടുള്ളത്.