Representation of transgender representatives in volunteer forces will be ensured

സന്നദ്ധസേനകളിൽ ട്രാൻസ് ജെൻറർ പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കും

സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളിലും സർക്കാരിന് സഹായകരമായി പ്രവർത്തിക്കുന്ന സിവിൽ ഡിഫെൻസ്, സന്നദ്ധസേന, ഇൻറർ ഏജൻസി ഗ്രൂപ്പ് എന്നിവയിൽ ട്രാൻസ് ജെൻറേഴ്സ് പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രാൻസ് ജെൻറർ പ്ലസ് ക്യൂർ ഇൻക്സൂസീവ് ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ പരിപാടി ആരംഭിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ എല്ലാവിഭാഗം ജനങ്ങളേയും പങ്കാളികളാക്കും ഇവരിലൂടെ ദുരന്തനിവാരണ സാക്ഷരതാ യഞ്ജം സംഘടിപ്പിക്കും. കേരളത്തിലെ പതിനാലു ജില്ലകളിലിൽ നിന്നുള്ള Transgender + Queer സുഹൃത്തുക്കൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ വിവിധ വിഷയങ്ങളിലായി വിഷയ വിദഗ്ധർ സംസാരിക്കുകയും, പരിശീലനം നല്കുകയും ചെയ്തു.

സുരക്ഷിത കേരളത്തിലേക്കുള്ള മുന്നേറ്റത്തിൽ എല്ലാവരെയും ഉൾകൊള്ളുക എന്നത് ദുരന്ത നിവാരണ പ്രവർത്തങ്ങളുടെ കാതലാണ്. ഈ ആശയത്തിൽ ഊന്നിക്കൊണ്ടുകൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി Transgender + Queer Inclusive Disaster Risk Reduction എന്ന സമഗ്രമായ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 2020ൽ മലപ്പുറം ജില്ലയിൽ തുടങ്ങിയ ഈ പദ്ധതിയുടെ തുടർ പ്രവർത്തനാമായിട്ടാണ് സംസ്ഥാന തല പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനതലത്തിൽ Transgender + Queer Inclusive Disaster Risk Reduction പ്രവർത്തങ്ങളെ വിശകലം ചെയ്യുന്നതിനായി കോർ കമ്മിറ്റീ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകരിക്കുകയും പഠനം നടത്തുകയും ചെയ്തിട്ടുള്ളതാണ്.

ദുരന്തങ്ങൾ വിവിധ വിഭാഗം മനുഷ്യരെ വ്യത്യസ്ഥ രീതിയിലാണ് ബാധിക്കുന്നത് എന്ന ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കി കൊണ്ടുള്ള ദുരന്ത നിവാരണ ലഘൂകരണ പ്രവർത്തങ്ങളാണ് അതോറിറ്റി വിഭാവനം ചെയ്യുന്നത്.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ ചാമ്പിയന്മാരായി ട്രാൻസ്‍ജിൻഡർ +Queer സുഹൃത്തുക്കളെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുക കൂടാതെ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള ദുരന്തനിവാരണ നയം രൂപപ്പെടുത്താനും അതോറിറ്റി തയ്യാറെടുക്കുകയാണ്‌.