Smart Village offices dedicated

സ്മാർട്ട് വില്ലേജ് ഓഫീസുകൾ നാടിന് സമർപ്പിച്ചു
കോഴിക്കോട് ജില്ലയിലെ നഗരം, കസബ സ്മാർട്ട് വില്ലേജ് ഓഫീസുകൾ നാടിന് സമർപ്പിച്ചു. 2021-22 വർഷത്തെ പ്ലാൻ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കസബ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയത്. 44 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ
വില്ലേജ് ഓഫീസറുടെ മുറി, സ്പെഷൽ വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, ജീവനക്കാർക്കുള്ള ശൗചാലയം, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോറേജ് മുറി, ഡൈനിംഗ് റൂം, പൊതുജനങ്ങൾക്കുള്ള ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർവ്വഹണ ഏജൻസി.