സ്വപ്നസാഫല്യമായി സ്വന്തം ഭൂമി: പാറശ്ശാല മണ്ഡലത്തിലെ 217 കുടുംബങ്ങൾക്ക് പട്ടയം
പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്ന നെയ്യാറ്റിൻകര താലൂക്കിലെ കുന്നത്തുകാൽ വില്ലേജിലെ കുത്തകപ്പാട്ട ഭൂമിയിലെ 80 കുടുംബങ്ങൾക്കും മറ്റു കോളനികളിൽ ഉൾപ്പെട്ട 5 കുടുംബങ്ങൾക്കും വെള്ളറട, പെരുങ്കടവിള വില്ലേജുകളിലെ 20 കുടുംബങ്ങൾക്കും കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ലേജിലെ കണ്ട്കൃഷി ഭൂമിയിലെ 80 കുടുംബങ്ങൾക്കും അമ്പൂരി, കീഴാറൂർ, വാഴിച്ചൽ, ഒറ്റശേഖരമംഗലം എന്നീ വില്ലേജുകളിൾപ്പെട്ട 14 കുടുംബങ്ങൾക്കും ഉൾപ്പെടെ 217 കുടുംബങ്ങൾക്കുള്ള പട്ടയം റവന്യൂ വകുപ്പ് വിതരണം ചെയ്തു.
നെയ്യാറ്റിൻകര താലൂക്കിലെ പാറശ്ശാല നിയോജകമണ്ഡലത്തിൽ നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്കുള്ള പട്ടയമാണ് വിതരണം ചെയ്തത്.