അഭിമാനത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക്
എല്ലാ ഭൂമിക്കും കൃത്യമായ രേഖ എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ റീസര്‍വ്വെ ആരംഭിച്ചത്. ഈ സര്‍ക്കാരിന്‍റെ ഏറ്റവും ബൃഹത്തായതും അഭിമാനമായതുമായ പദ്ധതിയാണിത്. ഭൂ സംബന്ധമായ എല്ലാ ഇടപാടുകളും വളരെ എളുപ്പത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഡിജിറ്റല്‍ റീസര്‍വെയിലൂടെ സാക്ഷാത്ക്കരിക്കുകയാണ്. ഇതിനോടകം തന്നെ 50 ലക്ഷം കൈവശങ്ങളിലായി 7 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നു കഴിഞ്ഞു. 300 വില്ലേജുകളില്‍ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കാനുമായി.