സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് വഴിയൊരുക്കി കാലവർഷം എത്തുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആറ് ജില്ലകൾക്കാണ് യെലോ അലർട്ട് . അറബിക്കടലിൽ രൂപംകൊണ്ട ബിപൊർജോയ് അതിതീവ്രചുഴലിക്കാറ്റ് ആയിമാറി. കേരള , കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. സമയമായിട്ടും കേരളതീരത്തേയ്ക്ക് എത്താതിരുന്ന കാലവർഷം സജീവമാകുകയാണ്. മഴക്കുറവിൽ ആശങ്കയിലായ സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ പരക്കെ മഴ കിട്ടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം , ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇപ്പോൾ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പെയ്യുന്ന മഴ രാത്രിയോടെ വടക്കൻ ജില്ലകളിലേയ്ക്കും വ്യാപിക്കും. ജൂൺ പകുതിയോടെ കാലവർഷം കരുത്താർജിക്കും. അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് അതിവേഗം അതിതീവ്ര ചുഴലിക്കാറ്റായി. കേരളത്തെ നേരിട്ട് ബാധിക്കില്ല. വടക്ക് പടിഞ്ഞാറ് ദിശയിൽ ഒമാൻ തീരത്തേയ്ക്കാണ് ചുഴലിക്കാറ്റിന്റെ ദിശ. മുംബൈ – ഗുജറാത്ത് തീരത്തേയ്ക്ക് തിരിയാനുളള സാധ്യതയും കാലാവസ്ഥാ വിദഗ്ധർ തളളുന്നില്ല . 145 കിലോമീററർ വരെ വേഗതയിൽ കടലിൽ കാറ്റുവീശാം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്്സ്യബന്ധനം വിലക്കി. ബീച്ചിലേയ്ക്കുളള യാത്രയും കടലിലിറങ്ങിയുളള വിനോദ സഞ്ചാരവും പാടില്ല.
5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ, തീയതി എന്നിവ താഴെ
07-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി
08-06-2023 : ആലപ്പുഴ, എറണാകുളം
09-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
10-06-2023 /11-06-2023 : പത്തനംതിട്ട, ഇടുക്കി