ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്നതിനുള്ള കിസാൻ തീവണ്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് അവസാന ഘട്ടത്തിൽ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വയ്ക്കോലും കാലിത്തീറ്റയും കുറഞ്ഞ നിരക്കിൽ ട്രെയിൻ മാർഗം കേരളത്തിലെത്തിച്ച് കാലിത്തീറ്റ ക്ഷാമം പരിഹരിക്കാനാണ് ശ്രമം. പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്.