കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
പുതുതായി നിർമ്മിച്ച കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ കാലാനുസൃതമായ മാറ്റങ്ങളിലൂടെ കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ പ്രാപ്തമാകുകയാണ്. 558 വില്ലേജ് ഓഫീസുകൾ നിലവിൽ സ്മാർട്ട് വില്ലേജ് ഓഫീസുകളായി. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓഫീസുകൾ എന്ന നിലയ്ക്ക് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിലൂടെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ആവുകയാണ്. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖയും സ്മാർട്ട് എന്ന ലക്ഷ്യം പൂർത്തീകരിക്കുക്കപ്പെടുകയാണ്.സേവനങ്ങൾ സ്മാർട്ട് ആവുമ്പോൾ ജനങ്ങൾ അതിന്റെ ഗുണഭോക്താക്കൾ ആകുന്നു. ഒന്നരലക്ഷത്തിൽ അധികം പട്ടയങ്ങൾ അർഹതപ്പെട്ടവർക്ക് നല്കാൻ ഈ സർക്കാരിനു സാധിച്ചു.