ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ കാലയളവിൽ സംസ്ഥാനത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തി ഉയർത്തുകയും സർക്കാർ നിശ്ചയിച്ച പൊതുപരിപാടികളും ആഘോഷങ്ങളും മാറ്റിവെക്കേണ്ടതാണ് .