തരംമാറ്റ അപേക്ഷകളിൽ അതിവേഗം തീർപ്പുണ്ടാക്കുന്നതിന് അദാലത്ത് നടത്തും
ഇരുപത്തിയഞ്ച് സെന്റ് വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റുന്നതിന് ഒക്‌ടോബർ 25 മുതൽ നവംബർ 10 വരെ സംസ്ഥാനത്തെ 71 കേന്ദ്രങ്ങളിൽ അദാലത്ത് നടത്തും. ഒറ്റപ്പാല-2 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം, ഒറ്റപ്പാലം-പട്ടാമ്പി താലൂക്ക്തല പട്ടയമേള ഉദ്ഘാടനം, ഒറ്റപ്പാലം കോടതി സമുച്ചയത്തിനുള്ള ഭൂമിയുടെ കൈമാറ്റം എന്നിവ നിർവഹിച്ചു.
തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം. 2026ന് മുൻപ് കുടിയായ്മയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീർപ്പാക്കും. വിവിധ വകുപ്പുകളുടെ കൈയിലുള്ള ഭൂമി പരസ്പര സമ്മതത്തോടെ ഏറ്റെടുക്കാനും വിതരണം ചെയ്യാനും പട്ടയ മിഷൻ വഴി റവന്യൂ വകുപ്പിന് കഴിയുന്നുണ്ട്. ഇത്തരത്തിൽ ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുത്താണ് ഒറ്റപ്പാലം കോടതിക്ക് നൽകാനായത്. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടി സെപ്റ്റംബർ 22ന് പൂർത്തിയാമ്പോൾ 3374 പട്ടയം ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ വിതരണം ചെയ്യാനാവും.